മാധുരി ദീക്ഷിതിനു മുന്നിൽ മുഖലക്ഷണം പറഞ്ഞ് സ്ത്രീ: വൈറലായി വിഡിയോ

madhuri
Screen grab from video∙ madhuridnmylove/Instagram
SHARE

90കളിൽ ബോളിവുഡിന്റെ പ്രിയതാരമായ മാധുരി ദീക്ഷിതിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോൾ മാധുരിയോട് ഒരു സ്ത്രീ മുഖലക്ഷണം പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പഴയ ഒരു ടിവി ഷോയിൽ മുതിർന്ന ഒരു സ്ത്രീയോട് തന്റെ മുഖലക്ഷണം പറയാൻ മാധുരി ആവശ്യപ്പെടുന്നതാണ് വിഡിയോ.

നീല ചുരിദാറാണ് വിഡിയോയിൽ മാധുരിയുടെ വേഷം. ‘താങ്കൾ മുഖം നോക്കി ലക്ഷണം പറയുമെന്ന് കേട്ടിട്ടുണ്ട്. എന്റെ മുഖം നോക്കി ഒന്നു പറയാമോ?’– എന്ന് ആ സ്ത്രീയോടു മാധുരി ചോദിക്കുന്നുണ്ട്. തുടർന്ന് അവർ മുഖലക്ഷണം പറയുന്നതും വിഡിയോയിലുണ്ട്. 

‘നിങ്ങൾ വളരെ ഭാഗ്യശാലിയാണ്. ആ ഭാഗ്യം എപ്പോഴും നിങ്ങളെ കടാക്ഷിക്കും. നിങ്ങളെപ്പോഴും സന്തോഷവതിയായിരിക്കും. ’– എന്നാണ് സ്ത്രീ മാധുരിയുടെ മുഖം നോക്കി പറയുന്നത്. സ്ത്രീയോടു മാധുരി നന്ദിപറയുന്നതും വിഡിയോയിൽ ഉണ്ട്. സോണി എന്റർടെയ്ൻെമന്റ്സിന്റെ മാട്രിമോണിയൽ ഷോയുടെ അവതാരകയായിരുന്നു മാധുരി ദീക്ഷിത്. അക്കാലത്തെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

വിഡിയോയ്ക്കു താഴെ നിരവധി കമന്റുകൾ എത്തി. ‘വിവാഹത്തിൽ അവർ അവളെ ഭാഗ്യവതിയാണ്. ആ സ്ത്രീ സത്യമാണ് പറഞ്ഞത്.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരു കമന്റ്. ‘കഴിവും സൗന്ദര്യവുമുള്ളയാളാണ് മാധുരി. അതുകൊണ്ടാണ് അവർ ഭാഗ്യവതിയായത്.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. 

English Summary: When a fortune-teller accurately predicted Madhuri Dixit's future

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS