മാധുരി ദീക്ഷിത് അല്ല, ഈ നടിയായിരുന്നു ആദ്യം ‘പൂജ’, സാജനിൽ സംഭവിച്ചത്!

sajan1
SHARE

തൊണ്ണൂറുകളിലായിരുന്നു കുട്ടിക്കാലമെങ്കിൽ സിനിമപ്രേമിയായ ഒരാൾക്കും 1991-ലെ ബോളിവുഡ് ചിത്രം സാജൻ ഓർക്കാതിരിക്കാനാകില്ല. മാധുരി ദീക്ഷിത്, സൽമാൻ ഖാൻ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തി ലോറൻസ് ഡിസൂസ സംവിധാനം ചെയ്ത സാജൻ  ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു.  

ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയ താരനിരയും അതിസുന്ദരമായ ഗാനങ്ങളുമാണ് ഈ ചിത്രത്തിനെ പ്രേക്ഷകഹൃദയങ്ങളിലെത്തിച്ചത്.  ചിത്രത്തിലെ ‘പൂജ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാധുരി ദീക്ഷിതിനെ പ്രശസ്തയാക്കിയതും ഈ ചിത്രം തന്നെയാണ്.  അതേസമയം ഈ ചിത്രത്തിൽ പൂജയുടെ വേഷം ചെയ്യാനായി ആദ്യം നിശ്ചയിച്ചിരുന്നത് മറ്റൊരാളെയായിരുന്നു എന്ന കാര്യം അധികമാർക്കും അറിയുമെന്ന് തോന്നുന്നില്ല. 

മാധുരി ദീക്ഷിത് ആയിരുന്നില്ല നടി ആയിഷ ജുൽക്കയായിരുന്നു ആദ്യപരിഗണനയിൽ. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കാം. ജോ ജീതാ വോഹി സിക്കന്ദർ, ഖിലാഡി, ഹിമ്മത്‌വാല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച 90-കളിലെ പ്രശസ്ത ബോളിവുഡ് നടിയായിരുന്നു ആയിഷ ജുൽക്ക. ചിത്രത്തിലെ പൂജ എന്ന കഥാപാത്രത്തിനായി ആയിഷയെ സൈൻ ചെയതെന്നാണ് ഐഎംഡിബി (Internet Movie Database) റിപ്പോർട്ട് പറയുന്നത്. ആയിഷ ജുൽക്ക ഷൂട്ടിങ് ലൊക്കേഷനിൽ പോലും കൃത്യസമയത്ത് ഹാജരായി.

അതേസമയം വിധി മറ്റൊന്നായിരുന്നു. കടുത്ത പനിബാധിതയായ ആയിഷയ്ക്ക് ലൊക്കേഷനിൽ നിന്ന് തിരികെ പോകേണ്ടി വരികയും ക്രമേണ അവരുടെ ആരോഗ്യം തീരെ മോശമാകുകയും ചെയ്തു. അനാരോഗ്യം കാരണം ആയിഷയ്ക്ക് ആ വേഷം ചെയ്യാനാകില്ല എന്നുറപ്പായതോടെയാണ് മാധുരിയിലേക്ക് എത്തുന്നത്. 2018-ൽ പുറത്തിറങ്ങിയ ജീനിയസ് എന്ന ചിത്രത്തിലാണ് ആയിഷ ജുൽക്ക അവസാനമായി അഭിനയിച്ചത്. നിലവിൽ, ആമസോൺ പ്രൈം വെബ് സീരീസായ ഹഷ് ഹഷിൽ ജൂഹി ചൗള, സോഹ അലി ഖാൻ, കരിഷ്മ തന്ന, കൃതിക തുടങ്ങിയവർക്കൊപ്പം  അവർ അഭിനയിച്ചുവരികയാണ്. ഇന്ത്യൻ ഐഡൽ 13 എന്ന ഗാന റിയാലിറ്റി ഷോയുടെ സെറ്റിൽ അതിഥിയായെത്തിയ മാധുരി ദീക്ഷിത് സാജനിലെ ബഹോത്  പ്യാർ കാർത്തേ ഹേ എന്ന ഗാനത്തിന്റെ ഷൂട്ടിംഗ് അനുസ്മരിച്ചിരുന്നു. 

‘സാജനി’ലെ  സാഗർ എന്ന കഥാപാത്രത്തെ ചെയ്യുന്ന നടനിലും മാറ്റമുണ്ടായി. സഞ്ജയ് ദത്ത് ചെയ്ത സാജൻ എന്ന കഥാപാത്രമാകാൻ ആമിർ ഖാനാണ് ഒപ്പ് വച്ചതെന്നും  ഐഎംഡിബി റിപ്പോർട്ട് ചെയ്യുന്നു.  തിരക്കഥയൊക്കെ ഇഷ്ടമായെങ്കിലും സാഗറിന്റെ കഥാപാത്രത്തെ ഏറ്റെടുക്കാനാകില്ലെന്ന് തോന്നി ആമീർ ഖാൻ സിനിമയിൽ നിന്ന് പിന്മാറാൻ നിർബന്ധിതനാകുകയായിരുന്നു.

English Summary: Not Madhuri Dixit But This Actress Was First Choice For 1991 Blockbuster Sajaan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS