പാചകത്തിനിടെ തിളച്ച എണ്ണയിലേക്ക് മൊബൈൽ ഫോൺ വീണു; വിദഗ്ധമായി എടുത്ത് യുവതി: വിഡിയോയ്ക്ക് വിമർശനം

cooking-woman
Screen Grab From Video. CCTV Ediots/ Twitter
SHARE

അടുക്കളയിൽ ഭക്ഷണം പാകംചെയ്യുമ്പോൾ ഫോൺ ഉപോഗിക്കുന്നവരാണ് നമ്മളി‍ൽ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ പാചകത്തിനിടെ ഫോൺ എടുത്ത സ്ത്രീയുടെ കയ്യിൽനിന്ന് ഫോൺ ഫ്രയറിലേക്കു വീഴുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ ഇതിനോടകം തന്നെ നിരവധിപേർ കണ്ടുകഴിഞ്ഞു. 

ഒരു റസ്റ്റോറന്റിന്റെ അടുക്കളയിലാണ് സ്ത്രീ പാചകം ചെയ്യുന്നതെന്നാണ് വിഡിയോ നൽകുന്ന സൂചന. ധരിച്ചിരിക്കുന്ന പാന്റിന്റെ പോക്കറ്റിൽ നിന്ന് സ്ത്രീ ഫോൺ എടുക്കുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. ഫോൺകോളുകളും മെസേജുകളും പരിശോധിക്കുന്നതിനായി അശ്രദ്ധമായാണ് സ്ത്രീ മൊബൈൽ ഫോൺ എടുക്കന്നത്. ഒരു കൈകൊണ്ട് പാചകം തുടരുന്നുമുണ്ട്. ഇതിനിടെ മൊബൈൽ ഫോൺ ഫ്രയറിലേക്കു വീണു. തിളച്ച എണ്ണയിലേക്കുവീണ ഫോൺ ഉടൻ തന്നെ സ്ത്രീ പുറത്തെടുക്കുന്നുണ്ട്. ഫോൺ തിരികെ ലഭിച്ചതിന്റെ സന്തോഷവും ആശ്ചര്യവും അവരുടെ മുഖത്ത് വ്യക്തമാണ്. 

വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. യുവതിയുടെ നീക്കത്തെ വിമർശിച്ചുകൊണ്ടായിരുന്നു ഭൂരിഭാഗം കമന്റുകളും. ചൂടായ ഫോൺ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു എന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്. ‘ഇത് തമാശയല്ല. ഇത്തരം അശ്രദ്ധമായ ഇടപെടലിലൂടെ അപകടം ക്ഷണിച്ചു വരുത്തരുത്.’– എന്ന രീതിയിലുള്ള കമന്റുകളും എത്തി. 

English Summary: Woman drops her phone into fryer while cooking in viral video. Internet has hilarious reactions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS