കാലാവസ്ഥ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ ടെലിവിഷന്‍ അവതാരക ക്യാമറക്ക് മുന്നില്‍ കുഴഞ്ഞുവീണു. സിബിഎസ് ന്യൂസ് ചാനലിലെ അവതാരകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സ് ഏഴു മണി വാര്‍ത്തക്കിടെ സ്ട്രോക്ക് വന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അവതാരകരായ നിഷേലും റേച്ചല്‍ കിമ്മുമാണ് ഷോ അവതരിപ്പിച്ചത്. ഇവര്‍ സിബിഎസ് കാലാവസ്ഥാ നിരീക്ഷകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സിനോട് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ ബോധരഹിതയായി കസേരയില്‍നിന്ന് വീഴുന്നതാണ് വിഡിയോയിലുള്ളത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കാലാവസ്ഥാ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ കാള്‍സന് സമാനമായ അനുഭവം ഉണ്ടായിരുന്നു. 2014 ൽ മറ്റൊരു ടെലിവിഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. ഹൃദയ ധമനിയിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലിസണ്‍ കാള്‍സണ്‍ സുഖം പ്രാപിച്ചുവരികയാണെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിനുശേഷം ഫോണിലൂടേയും മെസേജിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു.
English Summary: US Weatherwoman Suffers Stroke, Collapses During Live Broadcast