മൂക്കിന് ശസ്ത്രക്രിയ നടത്തിയതോടെ വലിയ മാനസിക പ്രശ്നമുണ്ടായി: പ്രിയങ്ക ചോപ്ര

priyanka-chopra-confirms-return-to-met-gala-2023
Image Credits: Instagram/priyankachopra
SHARE

സിനിമാതാരങ്ങൾ സൗന്ദര്യവർധക ശസ്ത്രക്രിയകൾ നടത്തുന്നത് സ്ഥിരം സംഭവമാണ്. പലപ്പോഴും അതിനുശേഷമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഭൂരിഭാഗവും പുറത്തുപറയാറില്ല. എന്നാൽ ഇപ്പോൾ മുക്കിനു ശസ്ത്രക്രിയ നടത്തിയതിലൂടെ തനിക്കുണ്ടായ മാനസിക പ്രശ്നത്തെ കുറിച്ചു തുറന്നു പറയുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിലൂടെ തനിക്കു വിഷാദരോഗം ബാധിച്ചതായും താരം പറഞ്ഞു. 

തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപ് കുഞ്ഞിനു ജന്മംനൽകി പ്രധാനമന്ത്രി സ്ഥാനാർഥി; അപൂർവ സംഭവമെന്ന് ലോകം

ജീവിതത്തിലെ ഇരുൾമൂടിയ കാലം എന്നാണ് ഈ സമയത്തെ പ്രിയങ്ക വിശേഷിപ്പിച്ചത്. കരിയറിലെ തുടക്കകാലത്തായിരുന്നു മൂക്കിൽ ദശ വളർന്നതിനെ തുടർന്ന് പ്രിയങ്ക ചോപ്ര ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. ‘ഈ ശസ്ത്രക്രിയ കഴിഞ്ഞതിലൂടെ എന്റെ രൂപം തന്നെ മാറി. ഞാൻ വിഷാദത്തിലേക്കു വീണു.’– പ്രിയങ്ക പറഞ്ഞു. 

ഈ കാരണത്താൽ മൂന്ന് സിനിമയിൽ നിന്ന് പുറത്താക്കപ്പെട്ടതായും പ്രിയങ്ക ചോപ്ര പറഞ്ഞു. കരിയർ തുടങ്ങുന്നതിനു മുൻപു തന്നെ അവസാനിച്ചെന്നു കരുതിയതായും താരം വ്യക്തമാക്കി. പിതാവ് അശോക് ചോപ്രയുടെ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ഈ പ്രതിസന്ധിഘട്ടം തരണംചെയ്യാൻ കഴിഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു. ‘എനിക്ക് വളരെ ഭയം തോന്നിയിരുന്നു. അപ്പോഴെല്ലാം അച്ഛൻ എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. അദ്ദേഹം എനിക്കൊപ്പമുണ്ടെന്ന് എപ്പോഴും പറഞ്ഞു. എന്റെ ആത്മവിശ്വാസം തിരിച്ചു പിടിക്കുന്നതിനായി അദ്ദേഹം എന്നെ സഹായിച്ചു.’– പ്രിയങ്ക ചോപ്ര പറഞ്ഞു. 

ഹോളിവുഡ് ചിത്രമായ ലൗ എഗെയിൻ വിത്ത് സാം ഹ്യൂഗാനി’ലാണ് പ്രിയങ്ക അവസാനമായി വേഷമിട്ടത്. അമേരിക്കൻ ടെലിവിഷൻ ഷോയുടെ കേന്ദ്രകഥാപാത്രമായ ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡ് ചിത്രങ്ങളായ ദ് മാട്രിക്സ് റിസറക്ഷൻസ്, ബേവാച്ച്. ദ് വൈറ്റ് ടൈഗർ, ഈസിന്റ് ഇറ്റ് റൊമാന്റിക് എന്നിവയിലും പ്രിയങ്ക വേഷമിട്ടു. 

English Summary: Priyanka Chopra Reveals Botched Nose Surgery Left Her In "Deep, Deep Depression"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS