‘വസ്ത്രം അഴിക്കേണ്ടി വരുമെന്നു തോന്നിയപ്പോൾ ഞാൻ ഭയന്നു’, ഹിറ്റ് സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് രവീണ

raveenatandon-3
Image Credit∙ Raveena Tandon/ Instagram
SHARE

വസ്ത്രം അഴിക്കുന്ന സീൻ ഉണ്ടായിരുന്നതു കൊണ്ടു മാത്രം സിനിമ ഉപേക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് താരം  രവീണ ഠണ്ടൻ. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രവീണയുടെ വെളിപ്പെടുത്തൽ. ഈ കാരണം കൊണ്ടു മാത്രമാണ് ‘പ്രേം ഖായ്ദി’ എന്ന ചിത്രം ഉപേക്ഷിച്ചതെന്നും രവീണ പറഞ്ഞു. 

രവീണയുടെ വാക്കുകൾ ഇങ്ങനെ: ‘വെങ്കടേഷിനൊപ്പമുള്ള പ്രേം ഖായ്ദി ഞാൻ നിരസിച്ചു. അതിൽ വസ്ത്രത്തിന്റെ കുടുക്കുകൾ അഴിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. സ്ക്രീനിൽ വസ്ത്രം അഴിക്കേണ്ടി വരുമെന്ന് ഓർത്ത് ഞാൻ ഭയന്നു.’– താരം വ്യക്തമാക്കി. 

പിന്നീട് കരിഷ്മ കപൂറാണ് പ്രേം ഖായ്ദിയിൽ നായികയായത്. മികച്ച പ്രതികരണം ലഭിച്ച ഒരു ചിത്രമായിരുന്നു അത്. ഇത്തരത്തിലുള്ള കാരണങ്ങളാൽ പിന്നീട് ഹിറ്റായ പലചിത്രങ്ങളും ഉപേക്ഷിച്ചിട്ടുണ്ടെന്നും രവീണ പറഞ്ഞു. ‘എന്തുകൊണ്ടാണ് പലചിത്രങ്ങളും ഉപേക്ഷിച്ചതെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചിരുന്നു. നിർഭയ സംഭവം എന്നെ ആകെ ഉലച്ചു. മദർ പോലെ ഒരു ചിത്രം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു. ബലാത്സംഗവും അഴിമതിയും ചർച്ചയാകുന്ന ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.’– രവീണ പറഞ്ഞു. 

മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയുള്ള ഒരു കമേഴ്ഷ്യൽ നടിയാണ് താനെന്നും രവീണ പറഞ്ഞു. ‘സുനിൽ ഷെട്ടിയുമൊത്തുള്ള ഒരു നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെ എനിക്ക് പെട്ടെന്ന് ഒരു ചിന്തവന്നു. എപ്പോഴാണ് ഞാൻ എല്ലാം ഉൾക്കൊള്ളുന്ന ഒരു നടിയായി വളരുന്നതെന്നായിരുന്നു അത്. ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ മാത്രമാണ് എന്നെ തേടിയെത്തിയത്. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് പലപ്പോഴും വിരസത അനുഭവപ്പെടും. ഇപ്പോൾ സാമ‌ൂഹിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യാൻ തുടങ്ങി. അതെനക്ക് വലിയ സന്തോഷം നൽകുന്നു.’– രവീണ വ്യക്തമാക്കി. 

English Summary: Raveena Tandon refused 'Prem Qaidi'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS