‘എന്റെ ഉൾവസ്ത്രം കാണണമെന്ന് അയാൾ ആവശ്യപ്പെട്ടു’, വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

priyanka-chopra-3
SHARE

ബോളിവുഡ് സംവിധായകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രശസ്തതാരം പ്രിയങ്ക ചോപ്ര. തന്റെ ഉൾവസ്ത്രം കാണമെന്ന് നിർമാതാവ് ആവശ്യപ്പെട്ടെന്ന് താരം പറഞ്ഞു. ഷൂട്ടിങ്ങിനിടെ തന്റെ വസ്ത്രത്തെ കുറിച്ചായിരുന്നു സംവിധായകന്റെ അഭിപ്രായ പ്രകടനം. ‘മനുഷ്യത്വരഹിതമായ നിമിഷം’ എന്നാണ് ഈ അനുഭവത്തെ പ്രിയങ്ക വിശേഷിപ്പിച്ചത്. ഈ കാരണത്താൽ തന്നെ സിനിമ ഉപേക്ഷിച്ചതായും താരം വ്യക്തമാക്കി. 

ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തൽ. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ: ‘2002ലോ 2003ലോ ആയിരുന്നു സംഭവം. എന്റെ വസ്ത്രം അൽപം മാറിക്കിടക്കുന്ന രീതിയിൽ വേണം ചിത്രീകരിക്കാനെന്ന് അയാൾ പറഞ്ഞു. ഷൂട്ട് ചെയ്യുന്നതിനിെട അയാൾ പറഞ്ഞു. ഇങ്ങനെയല്ല. അവളുടെ ഉൾവസ്ത്രം എനിക്കു കാണണം. അല്ലെങ്കിൽ മറ്റുള്ളവർ ഈ സിനിമ കാണാൻ വരുമോ? എന്നോട് നേരിട്ടല്ല അയാൾ പറ‍ഞ്ഞത്. അടുത്ത് നിൽക്കുന്ന സ്റ്റൈലിസ്റ്റിനോടായിരുന്നു അയാള്‍ ഇത് ആവശ്യപ്പെട്ടത്. ആ നിമിഷം മനുഷ്യത്വരഹിതമായി എനിക്കു തോന്നി. ഞാൻ ഒന്നും അല്ലെന്ന് തോന്നി. ഞാൻ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് അല്ല ഇവർക്ക് ആവശ്യമെന്നും എനിക്കു മനസ്സിലായി.’

രണ്ടു ദിവസം ആ സിനിമയിൽ ജോലിചെയ്ത ശേഷം പിൻവാങ്ങി എന്നും താരം വ്യക്തമാക്കി. പിതാവ് അശോക് ചോപ്ര ഈ വിഷയത്തിൽ തനിക്ക് പൂർണ പിന്തുണ നൽകി എന്നും പ്രിയങ്ക പറഞ്ഞു. ‘അഡ്വാൻസായി വാങ്ങിയ തുക തിരികെ നൽകാമെന്ന് അച്ഛൻ പറഞ്ഞു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു. പിന്നീട് ഒരിക്കലും ആ സംവിധായകന്റെ മുഖത്തു നോക്കാൻ പോലും എനിക്ക് ഇഷ്ടമായിരുന്നില്ല.’– പ്രിയങ്ക പറഞ്ഞു. 

English Summary: Priyanka Chopra recalls how a Bollywood filmmaker ‘needed to see her underwear’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS