Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹനിർമ്മാണ ഘട്ടങ്ങളിലെ പ്രധാന ദിവസങ്ങൾ?

Vastu ഗൃഹത്തിന്റെ നിർമ്മാണ പ്രവർത്തനം നടത്തുന്ന സമയത്ത് ചെയ്യേണ്ട ഒന്നാണ് വാസ്തുപൂജ

ഏതൊരു മംഗള കർമ്മത്തിനും നമ്മൾ നല്ല ദിവസം തിരഞ്ഞെടുക്കാറുണ്ട്. ഗൃഹനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ള ചില ദിവസങ്ങളിൽ നടത്തുന്ന ശുഭകർമ്മങ്ങൾക്കായി 

നല്ല ദിവസങ്ങൾ നോക്കേണ്ടതായിട്ടുണ്ട്. ഗൃഹത്തിന്റെ ശിലാസ്ഥാപനം, പ്രധാന കവാടത്തിനുള്ള ചട്ടക്കൂട് വയ്ക്കുന്ന ദിവസം, ഗ്രഹപ്രവേശന ദിവസം എന്നിവയാണ്  പ്രധാന 

ദിവസങ്ങൾ. ഇൗ ദിവസങ്ങളിലെ ശുഭസമയങ്ങളിൽ വേണം മേൽപറഞ്ഞ മംഗളകാര്യങ്ങൾ നടത്തുവാൻ.

ഗൃഹത്തിന്റെ നിർമ്മാണ പ്രവർത്തനം നടത്തുന്ന സമയത്ത് ചെയ്യേണ്ട ഒന്നാണ് വാസ്തുപൂജ. ഭൂമിപൂജയെന്നും ഇതറിയപ്പെടുന്നു. വാസ്തുവിന്റെ ദോഷങ്ങളെ അകറ്റി 

വാസ്തുപുരുഷനെ വസ്തുവിലേക്ക് സ്വാഗതം ചെയ്യുവാനും, പ്രീതിപ്പെടുത്തുവാനുമാണ് വാസ്തുപൂജ നടത്തുന്നത്. പ്രധാന വാതിൽ സ്ഥാപിക്കുമ്പോൾ ശുഭ ദിവസവും, സമയവും 

നോക്കേണ്ടതായിട്ടുണ്ട്. ഗൃഹനിർമ്മാണഘട്ടത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പ്രധാന വാതിൽ (കട്ട്ള) വയ്ക്കലും ഗൃഹപ്രവേശനത്തിന് തലേദിവസം ചെയ്യുന്ന പൂജയാണ് 

വാസ്തുബലി. ഗൃഹത്തിന്റെ അശുദ്ധിയും, ദോഷവും മാറി സമ്പൽസമൃദ്ധി വരുന്നതിനാണ് വാസ്തുബലി നടത്തുന്നത്. ഇൗ മൂന്ന് കർമ്മങ്ങളും വിദ്ഗ്ദനായ ഒരു ജ്യോതിഷനെ 

കൊണ്ട് ദിവസവും, സമയവും കുറിച്ച് വാങ്ങിയ ശേഷം മൂത്താശ്ശാരിയെ കൊണ്ടാണ് ഇത് ചെയ്യിക്കാറുള്ളത്. എന്നാൽ വാസ്തുബലി ക്ഷേത്രതന്ത്രിമാരും ചെയ്തുവരുന്നുണ്ട്.

ഇൗ ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ദിവസവും, സമയവും തിരഞ്ഞെടുക്കുമ്പോൾ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ശുഭ കർമ്മത്തിനുള്ള ദിനവും, സമയവും 

കുറിച്ച് വാങ്ങിയ ശേഷം ജനനം, മരണം തുടങ്ങിയവ നടക്കുകയാണെങ്കിൽ ഗൃഹനിർമ്മാണസംബന്ധമായ ശുഭകർമ്മങ്ങൾ മാറ്റിവയ്ക്കുകയാകും നല്ലത്. ഗൃഹനാഥന്റെ ഭാര്യ 

ഗർഭാവസ്ഥയിലായിരിക്കുമ്പോഴും ഇത്തരം പൂജകൾ ഒഴിവാക്കുകയാകും നല്ലത്. ദിവസവും, സമയവും കുറിച്ചശേഷം ദുർനിമിത്തങ്ങളും, തടസ്സങ്ങളും അനുഭവപ്പെട്ടാൽ ഒരു 

വാസ്തുവിദഗ്ദനെയോ, ജ്യോതിഷപണ്ഡിതനെയോ സമീപിച്ച് പ്രശ്നകാരണങ്ങളും, അവയുടെ പരിഹാരങ്ങളും തേടാവുന്നതാണ്.

Read more: Vastu, Astrology, Star sign