Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യമുഖവുമായി ജനിച്ച പശുക്കുട്ടി ; ആരാധന ന‌ടത്തുന്ന നാട്ടുകാര്‍

Calf born with ‘human facial features

ഗോമാതാവിനെ ചൊല്ലിയുള്ള ബഹളങ്ങള്‍ ഇന്ത്യയില്‍ സജീവമായി നില്‍ക്കുന്നതിനിടെയിലാണ് മനുഷ്യമുഖവുമായി പശുക്കുട്ടി ജനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് അപൂര്‍വ മുഖവുമായി പശുക്കുട്ടിയുടെ ജനനം. ശരീരമെല്ലാം പശുവിന്‍റേതു പോലെയാണെങ്കിലും തലയും മൂക്കും വായും കണ്ണുമെല്ലാം മനുഷ്യനോടു സാദൃശ്യമുള്ളവയാണ്. അപൂർവ മുഖവുമായി ജനിച്ച പശുക്കുട്ടിക്ക് ദൈവിക പരിവേഷം നൽകി ആരാധിക്കുന്ന തിരക്കിലാണ് ഇവിടുത്തെ ഗ്രാമവാസികൾ.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അപൂര്‍വ രൂപവുമായി ജനിച്ച പശുക്കുട്ടിക്ക് അധികനേരം ജീവിക്കാനുള്ള ആയുസുണ്ടായിരുന്നില്ല. ജീവൻ വെടിഞ്ഞെങ്കിലും പശുക്കുട്ടിയെ ആരാധിക്കുന്നത് ഗ്രാമീണണര്‍ നിര്‍ത്തിയിട്ടില്ല. മരിച്ച പശുക്കുട്ടിയെ ഫ്രീസറില്‍ വച്ചാണ് ഗ്രാമീണരുടെ ഇപ്പോഴത്തെ ആരാധന. മാലയും പൂക്കളുമെല്ലാം അര്‍പ്പിച്ച് ദൈവമായി സങ്കൽപിച്ചാണ് ആരാധന തകർക്കുകയാണ്.

മഹാവിഷ്ണുവിന്‍റെ ഇരുപത്തി നാലാമത്തെ അവതാരമെന്ന് വിശ്വസിക്കുന്ന ഗോകരണ്‍ ആണ് പശുക്കുട്ടിയെന്നാണ് ഗ്രാമീണരുടെ വിശ്വാസം.  പശുക്കുട്ടിക്കു വേണ്ടി അമ്പലം നിര്‍മ്മിക്കാനാണ് ഗ്രാമീണരുടെ തീരുമാനം. ഇതിനായി പണം സമാഹരിക്കുന്ന തിരക്കിലാണിവർ.

അനാട്ടമിക്കല്‍ അനോമാലിറ്റി എന്ന പ്രതിഭാസമാണ് പശുക്കുട്ടിയുടെ രൂപമാറ്റത്തിനു പിന്നിലെന്നാണ് മൃഗഡോക്ടര്‍മാരുടെ നിഗമനം.