Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്ത് ലക്ഷത്തോളം മരങ്ങളും ചെടികളുമുള്ള നഗരം; ലോകത്തിലെ ആദ്യ വനനഗരവുമായി ചൈന

Forest City

നഗരവൽക്കരണം മൂലമുള്ള മലിനീകരണത്തിന്‍റെ ഏറ്റവും വലിയ ദുരിതം അനുഭവിച്ച രാജ്യമാണ് ചൈന. അതുകൊണ്ടു തന്നെ മലിനീകരണത്തെ നേരിടാന്‍ ചൈന കൈക്കൊള്ളുന്ന നടപടികളും നിരവധിയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് വനനഗരം എന്ന പദ്ധതി. ഗുവാങ്സി പ്രവിശ്യയിലെ ലിയുഷോയിലാണ് വനനഗരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ജീവിക്കാനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയാണ് ഈ പരിസ്ഥിതി സൗഹൃദ നഗരം തയാറാക്കുന്നത്. 

വിവിധ ഗണത്തിൽ പെട്ട 10 ലക്ഷത്തോളം മരങ്ങളും ചെടികളുമാണ് ഈ നഗരത്തില്‍ നട്ടുപിടിപ്പിക്കുന്നത്. വര്‍ഷത്തില്‍ പതിനായിരം ടണ്‍ കാര്‍‍‍ബണും 57 ടണ്‍ മറ്റു മാലിന്യങ്ങളും ആഗിരണം ചെയ്യാന്‍ കഴിവുള്ളതാകും  ഈ മരങ്ങൾ. 900 ടണ്‍ ഓക്സിജനാണ് വര്‍ഷം തോറും ഈ മരങ്ങൾ ഉൽപാദിപ്പിക്കുക.

Forest City

പൂര്‍ണ്ണമായും പുനരുപയോഗ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാകും ഈ നഗരത്തിലെ ഊര്‍ജ്ജോത്പാദനം നടക്കുക. വാഹനങ്ങളും വൈദ്യുതിയും പൂര്‍ണ്ണമായും ഇന്ധമാക്കി പ്രവര്‍ത്തിപ്പിക്കുന്നവയാകും. താമസം മുതല്‍ വാണിജ്യം വരെയുള്ള എല്ലാ സൗകര്യങ്ങളും ഈ വനനഗരത്തിലുണ്ടാകും. 2020 തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വിജയകരമായാല്‍ ലോകത്തിലെ ആദ്യ ഹരിത സൗഹൃദ നിര്‍മ്മാണ പദ്ധതികള്‍ക്കു തന്നെ മാതൃകയാകും ഈ ഹരിതനഗരം.

Read more Environment News