Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില്ലു കൂട്ടിൽ ഉപ്പിലിട്ടതു പോലെ ഒരു ഒറാങ് ഉട്ടാൻ കുഞ്ഞ്!

Baby Orangutan curled up in a bottle Baby Orangutan curled up in a bottle

പാതി അടഞ്ഞ കണ്ണും ചുണ്ടിൽ ചെറു ചിരിയുമായി ചില്ലു കുപ്പിയിലിരിക്കുന്ന കുട്ടി ഒറാങ് ഉട്ടാനെ കണ്ടാൽ ഉറങ്ങുകയാണന്നേ തോന്നൂ. സ്വയം കെട്ടിപിടിച്ചിരിക്കുന്നതു പോലെ തോന്നിക്കുന്ന കുട്ടി ഒറാങ് ഉട്ടാൻെറ ശരീരം ചില്ലുകുപ്പിയിലാക്കി സൂക്ഷിച്ചിരിക്കുന്നത് ഇന്തൊനേഷ്യയിലെ Ancol സ്മാർട്ട് ഹൗസിലാണ്.

ORANGUTAN BABY Baby Orangutan curled up in a bottle

വിനോദ സഞ്ചാരികളെ കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും പഠിപ്പിക്കുവാൻ വേണ്ടിയാണ് ഇതിനെ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കുട്ടി ഉറാങ് ഉട്ടാൻ മാത്രമല്ല 30 ഓളം ഇനങ്ങളിൽപ്പെടുന്ന വന്യജീവികളെയാണ് ഈ രീതിയിൽ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

Boy asked about baby urangutan Boy asked about Orangutan baby

ഉറാങ് ഉട്ടാൻ കുഞ്ഞിനെ കൂടാതെ ഡോൾഫിൻ, പാമ്പുകൾ, മത്സ്യങ്ങൾ മുതലായവയെയും ഇതുപോലെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞനിറത്തിലുള്ള ദ്രാവകം നിറച്ച ചില്ലുകുപ്പിയിലാണ് ഉറാങ് ഉട്ടാൻ കുഞ്ഞിനെ ഇട്ടുവെച്ചിരിക്കുന്നത്.സന്ദർശകരിലേറെയും ഏറെ കൗതുകത്തോടെയാണ് ഒറാങ് ഉട്ടാൻ കുഞ്ഞിനെ സമീപിക്കുന്നത്.