Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബിക്കടലിലേക്കു നീന്താൻ ‘ഈജിപ്ഷ്യൻ സുന്ദരി’

kerala-shipping-and-Inland-navigation-corporation-new-ship Ship

കൊച്ചി ∙ അറബിക്കടലിലേക്ക് ഉല്ലാസയാത്രയ്ക്കു കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ അത്യാധുനിക ഉല്ലാസ നൗക ഒരുക്കുന്നു. കൊച്ചിയിൽ നിന്നൊ, കോഴിക്കോടുനിന്നൊ ആവും ഇതിന്റെ സർവീസ്. പൂർണമായി ഇൗജിപ്ഷ്യൻ പശ്ചാത്തലത്തിൽ രൂപകൽപ്പന ചെയ്ത ‘നെഫർറ്റിറ്റി’ ഉല്ലാസ നൗക രാജ്യത്തെ ഏറ്റവും ആഡംബരത്തോടുകൂടിയ ജലവാഹനമാണ്.

ക്ലാസ് ആറ് വിഭാഗത്തിൽ റജിസ്റ്റർ ചെയ്ത നൗകയിൽ മൂന്നു ഡെക്കുകളിലായി 200 യാത്രക്കാർക്ക് ഇരിക്കാം. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുണ്ട്.അറബിക്കടലിലേക്ക് ഉല്ലാസയാത്ര നടത്തുന്ന സാഗരറാണിയുടെ വിജയമാണു കെഎസ്ഐഎൻസിയെ പുതിയ ഉല്ലാസ നൗക ഇറക്കാൻ പ്രേരിപ്പിച്ചത്. 

മൂന്നു ഡെക്കുകളിലായി വിശാലമായ മീറ്റിങ് ഹാൾ, ആഡംബര ഭക്ഷണശാല, ബാർ ലോഞ്ച്, ത്രിഡി തിയറ്റർ, കുട്ടികൾക്കു കളിസ്ഥലം, സൺ ഡെക്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ബിസിനസ് യോഗങ്ങൾ, വിവാഹ പരിപാടികൾ, പാർട്ടികൾ തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാവും.

ടിക്കറ്റ് വച്ചു വിനോദയാത്രയ്ക്കും ഉപയോഗിക്കും. നെഫർറ്റിറ്റിയുടെ നിർമാണം ഗോവയിൽ പൂർത്തിയായി. അടുത്തമാസം കേരളത്തിൽ എത്തും. ഫോർസ്റ്റാർ സൗകര്യമുള്ള ചെറുകപ്പലിൽ കലാപരിപാടികളും ഭക്ഷണവും അടക്കമുള്ള പാക്കേജ് ആണു കെഎസ്ഐഎൻസി ഉദ്ദേശിക്കുന്നത്. ബിസി 1377–50 കാലത്ത് ഈജിപ്റ്റിൽ ജീവിച്ച ശക്തയും സുന്ദരിയുമായ വനിതയാണു നെഫർറ്റിറ്റി.