Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർക്കിയോണി പാരിസ് ഓട്ടോ ഷോ സന്ദർശനം റദ്ദാക്കി

Sergio Marchionne, Chief Executive of Fiat Chrysler

ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ) ചീഫ് എക്സിക്യൂട്ടീവ് സെർജിയൊ മാർക്കിയോണിയുടെ പാരിസ് ഓട്ടോ ഷോ സന്ദർശനം റദ്ദാക്കി. ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ ബ്രാൻഡായ ഫെറാരിയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും കൂടിയായ മാർക്കിയോണി വ്യാഴാഴ്ച പാരിസ് ഓട്ടോ ഷോയിൽ നടത്താനിരുന്ന മാധ്യമ സമ്മേളനം റദ്ദാക്കുകയായിരുന്നു.

സെപ്റ്റംബർ 29നു മാധ്യമ പ്രവർത്തകരുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി എഫ് സി എ സ്ഥിരീകരിച്ചു. ഒപ്പം മാർക്കിയോണി പാരിസ് മോട്ടോർ ഷോയ്ക്കെത്തില്ലെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി. ഒരു വർഷം മുമ്പ് ഫ്രാങ്ക്ഫുർട്ട് ഓട്ടോ ഷോയിലെ സന്ദർശനവും മാർക്കിയോണി റദ്ദാക്കിയിരുന്നു. യു എസിലെ തൊഴിൽ ചർച്ചകളിൽ എഫ് സി എയെ ഉന്നമിട്ട പശ്ചാത്തലത്തിലായിരുന്നു അന്ന് അദ്ദേഹം സന്ദർശനം റദ്ദാക്കിയത്.  

Your Rating: