Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഫീഗോ ഹാച്ച്ബാക്ക് പുറത്തിറങ്ങി

Ford Figo Hatchback Ford Figo Hatchback

ഫോർഡിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. ഫോർഡ് ഇന്ത്യയുടെ കോംപാക്റ്റ് സെ‍ഡാനായ ഫിഗോ ആസ്പയറിനെ ആധാരമാക്കിയാണ് ഫിഗോ ഹാച്ച്ബാക്കിനേയും നിർ‌മ്മിച്ചിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഐ 20, ഹോണ്ട ജാസ്, ഫോക്സ്‍വാഗന്‍ പോളോ തുടങ്ങിയവയോട് മത്സരിക്കുന്ന ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെ ഡല്‍ഹി എക്സ്‍ഷോറൂം വില 4.29 ലക്ഷം രൂപ മുതൽ 7.40 ലക്ഷം രൂപ വരെയാണ്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് പുതിയ ഫിഗോയിലുള്ളത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 87 ബിഎച്ച്പി കരുത്തും 112 എന്‍എം ടോർക്കുമുണ്ട്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോർക്കുമുണ്ട്. 5 സ്പീഡ് ഗിയർബോക്സാണ് രണ്ടു വേരിയന്റിലും. കൂടാതെ ഓട്ടോമാറ്റിക്ക് വകഭേദവും പുതിയ ഫിഗോയ്ക്കുണ്ട്. 1.5 ലീറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്ക് മോഡലിന് 110 പിഎസ് കരുത്തും 136 എൻഎം ടോർക്കുമുണ്ട്. പെട്രോൾ മോഡലിന് 18.16 കിമീ/ലിറ്ററും പെട്രോൾ ഓട്ടോമാറ്റിക്കിന് 17 കിമീ/ലിറ്ററും ഡീസൽ മോഡലിന് 25.83 കിമീ/ലിറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ഡ്യുവൽ ടോൺ ഡാഷ്ബോർഡ്, ഫോർഡിന്റെ എസ് വൈ എൻ സി മൾട്ടി മീഡിയ സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക്ക് ഫോൾഡിംഗ് മിററുകള്‍ എന്നിവ പുതിയ ഹാച്ചിലുണ്ടാകും. ഡ്രൈവർസൈഡ് എയർബാഗുകള്‍ അടിസ്ഥാന വകഭേദം മുതലുണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഫിഗോ ആസ്പൈര്‍ സെഡാനിലെപോലെ ഹില്‍ ക്ലൈംപ് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആറ് എയര്‍ ബാഗുകള്‍ എന്നീ ഫീച്ചറുകൾ ഫിഗോയുടെ കൂടിയ വകഭേദങ്ങളിൽ ലഭ്യമാണ്.

ഡല്‍ഹി എക്സ്‍ഷോറൂം വില

1.2 പെട്രോള്‍

ബേസ് - 4.29 ലക്ഷം രൂപ

ആംബിയന്റ് - 4.56 ലക്ഷം രൂപ

ട്രെന്‍ഡ് - 5.00 ലക്ഷം രൂപ

ടൈറ്റാനിയം - 5.75 ലക്ഷം രൂപ

ടൈറ്റാനിയം പ്ലസ്- 6.40 ലക്ഷം രൂപ

1.5 പെട്രോള്‍ ഓട്ടോമാറ്റിക് - 6.91 ലക്ഷം രൂപ

1.5 ഡീസല്‍

ബേസ് - 5.29 ലക്ഷം രൂപ

ആംബിയന്റ് - 5.62 ലക്ഷം രൂപ

ട്രെന്‍ഡ് - 5.97 ലക്ഷം രൂപ

ടൈറ്റാനിയം -6.72 ലക്ഷം രൂപ

ടൈറ്റാനിയം പ്ലസ്- 7.40 ലക്ഷം രൂപ