Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് മേടിച്ചോളു ഹെൽമെറ്റ് സൗജന്യമായി ലഭിക്കും

Helmet

ഇരുചക്രവാഹന യാത്രികരുടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വാഹനം വാങ്ങുമ്പോൾ ഹെൽമെറ്റ് സൗജന്യമായി നൽകുന്നു. ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവ് പ്രകാരമാണ് ഏപ്രിൽ ഒന്നുമുതൽ വിൽക്കുന്ന വാഹനങ്ങൾക്ക് ഹെൽമെറ്റ് സൗജന്യമായി നൽകേണ്ടത്. ഹെൽമറ്റിനുപുറമെ നമ്പർ പ്ലേറ്റ്, കണ്ണാടി, സാരിഗാഡ് തുടങ്ങിയവയും നൽകണം.

ഹെൽമെറ്റ് വയ്ക്കാത്തതു മുലമുണ്ടാകുന്ന അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരത്തിൽ നടപടിയെടുക്കുന്നതെന്നാണ് ട്രാൻസ്പോർട് കമ്മിഷണർ അറിയിച്ചത്. വാഹന നിർമാതാക്കളുമായി ട്രാൻസ്പോർട്ട് കമ്മിഷണർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹെൽമറ്റിന് ഐഎസ്ഐ ഗുണനിലവാരം വേണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു.

Your Rating: