Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോണ്ടിന് ആസ്റ്റിൺ മാർട്ടിൻ ഡിബി 10

Aston Martin DB10

ജയിംസ് ബോണ്ടിനെപ്പോലെ തന്നെ പ്രശസ്തമാണ് ബോണ്ട് ചിത്രങ്ങളിലെ വാഹനങ്ങളും. ആസ്റ്റിൺ മാർട്ടിനാണ് ബോണ്ട് വാഹനമെങ്കിലും സ്‌കൈഫോളിൽ ലാന്റ്‌റോവൻ, ബിഎംഡബ്യു ബൈക്ക് തുടങ്ങി നിരവധി വാഹനങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്‌കൈഫോളിന് ശേഷം പുറത്തിറങ്ങുന്ന ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്റ്ററിലെ ബോണ്ടിന്റെ വാഹനം ഡിബി 10. ആസ്റ്റിൺ മാർട്ടിൻ കമ്പനി പ്രത്യേകം നിർമ്മിക്കുന്ന കാറാണ് ചിത്രത്തിൽ ഉപയോഗിക്കുക എന്ന് സ്‌പെക്റ്ററിന്റെ നിർമ്മാതാക്കൾ അറിയിച്ചു. 4.7 ലിറ്റർ വി8 എഞ്ചിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്.

ഡാനിയൽ ക്രേഗ് ജയിംസ് ബോണ്ടായി എത്തുന്ന നാലാമത്തെ ചിത്രമാണ് സ്‌പെക്റ്റർ. ഓസ്‌കാർ ജേതാവ് സാം മെൻഡസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നീൽ പർവ്വിസ്, റോബർട്ട് വെയ്ഡ്, ജോൺ ലോഗൻ എന്നിവർ ചേർന്നാണ്. ക്രേഗിനെ കൂടാതെ ക്രിസ്‌റ്റോഫ് വാട്ട്‌സ്, മോണിക്ക ബലൂച്ചി, ആൻഡ്രൂ സ്‌കോട്ട്, ഡേവ് ബൗട്ടിസ്റ്റ, നയോമി ഹാരിസ്, ബെൻ വിഷാവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇയോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ മൈക്കിൾ ജി വിൽസൺ, ബാർബറ ബ്രോച്ചോലി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2015 നവംബറിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.