Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലൻ ചേട്ടന്റെ സ്വന്തം അപ്രീലിയ

manikandan-aprilia Manikandan R Achari

കമ്മട്ടിപാടത്തെ ബാലൻ ചേട്ടനെ അറിയാത്തവർ കുറവാണ്. കമ്മട്ടിപ്പാടത്തെ മാത്രമല്ല കേരളത്തെ മുഴുവൻ ഇളക്കി മറിച്ച ബാലൻ ചേട്ടന്റെ യാത്ര ഇനി അപ്രീലിയയിൽ. കമ്മട്ടിപാടത്തെ ബാലനെ അനശ്വരനാക്കിയ മണികണ്ഠൻ ആചാരി ഇറ്റാലിയൻ വാഹന നിർമാതാക്കളായ അപ്രീലയയുടെ ചെറു സ്കൂട്ടർ എസ് ആർ 150 യാണ് സ്വന്തമാക്കി.

manikandan-aprilia-1 Manikandan R Achari

മണികണ്ഠൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അപ്രീലിയ സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ പ്രേക്ഷകർക്കൊപ്പം പങ്കുവയ്ക്കാനാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം. നേരത്തെ ആദ്യമായി വിമാനത്തിൽ കയറിയ വിവരം ആരാധകരെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

aprilia-sr150-testride-1 Aprilia SR 150

ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ അപ്രീലയുടെ ചെറു സ്കൂട്ടർ കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെത്തിയത്. 154 സിസി എൻജിൻ ഉപയോഗിക്കുന്ന എസ് ആർ 150 ന് 10.4 ബിഎച്ച്പി കരുത്തുണ്ട്. ഏകദേശം 75000 രൂപയാണ് അപ്രീലയയുടെ ഓൺറോഡ് വില

അപ്രീലയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് വായിക്കാം

അപ്രീലയയുടെ ടെസ്റ്റ് ഡ്രൈവ് വിഡിയോ കാണാം