Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിമൂന്നുകാരൻ മകന് ബിജെപി എംഎൽഎയുടെ സമ്മാനം െബൻസ്‌

bjp-mla-benz-e-class Photo Source: Twitter

നോട്ടു പിൻവലിക്കലിന്റെ പേരിലുള്ള പ്രശ്നങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേ വിവാദത്തിലായിരിക്കുകയാണ് ബിജെപി എംഎൽഎ. തന്റെ മകന് പിറന്നാൾ സമ്മാനമായി എംഎൽഎ നൽകിയ ബെൻസാണ് പാർട്ടിയെ വിവാദത്തിൽ ആഴ്ത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഘാട്കോപർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ രാം കാദമാണ് തന്റെ 13-കാരൻ മകന് ബെൻസ് ഇ ക്ലാസ് കൺ‌വേട്ടബിൾ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മകന് പിറന്നാൾ സമ്മാനമായി ബെൻസ് നൽകിയ വിവരം എംഎൽഎ ട്വിറ്ററിൽ‌ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോടെ നേതാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ട്വിറ്ററിൽ എത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകന് ബെൻസ് സമ്മാനമായി നൽകിയ യുക്തിയെ പലരും ചോദ്യം ചെയ്യുമ്പോൾ കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമാണിതെന്നാണ് മറ്റു ചിലർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നോട്ട് അസാധുവാക്കലിനെ തുടർന്നു കയ്യിൽ പണമില്ലാതെ സാധാരണ ജനം നട്ടംതിരിയുന്ന സമയത്ത് ഇത്തരം ധൂർത്തു കാട്ടിയതു ശരിയല്ലെന്നു ബിജെപിയുടെ തന്നെ മുതിർന്നനേതാക്കൾ പ്ര‌തികരിച്ചുകഴിഞ്ഞു. മകന് അഞ്ചുവയസ്സുള്ളപ്പോഴും കദം, കാർ സമ്മാനിച്ചതു വിവാദത്തിനു വഴിവച്ചിരുന്നു. കാർ കുടുംബത്തിനു ജന്മദിനസമ്മാനമായി കിട്ടിയതാണെന്നാണ് അന്നു പറഞ്ഞത്. താൻ അധ്വാനിച്ചുണ്ടാക്കിയ സമ്പത്താണെന്നും അനീതിയൊന്നും കാണിച്ചിട്ടില്ലെന്നും ബിസിനസിൽനിന്നു രാഷ്ട്രീയത്തിലേക്കെത്തിയ കദം പറയുന്നു. പ്രായപൂർത്തിയായില്ലെങ്കിൽ എന്താണു കുഴപ്പമെന്നു ചോദിച്ച എംഎൽഎ, മകൻ കാറിനടുത്തു നിൽക്കുക മാത്രമാണെന്നും ഓടിക്കുന്നില്ലെന്നും ന്യായീകരിച്ചു. 2009ൽ എംഎൻഎസ് ടിക്കറ്റിൽ വിജയിച്ച കദം, 2014ൽ ആണ് ബിജെപിയിൽ എത്തുന്നത്.

ബെൻസ് ഇ ക്ലാസ് ക്ലാബ്രിയോളയുടെ 2011 മോഡലാണ് കാദം മകന് പിറന്നാൾ സമ്മാനമായി നൽകിയത്. 2011 ൽ ഇന്ത്യയിൽ ഇ ക്ലാബ്രിയോള പുറത്തിറങ്ങുന്നത്. പൂർണ്ണാമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തില്‍ 3.5 ലീറ്റർ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത് 6000 ആർപിഎമ്മിൽ 272 ബിഎച്ച്പി കരുത്തും 2400-5000 ആർപിഎമ്മിൽ 36.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. 2011 ൽ ഇന്ത്യയിലെത്തിയപ്പോൾ 66.47 ലക്ഷം രൂപയായിരുന്ന വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വില.

Your Rating: