Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോഡ് നഷ്ടത്തിൽ മുങ്ങി റോൾസ് റോയ്സ്

rolls-royce-dawn Rolls Royce Dawn

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന് റെക്കോഡ് നഷ്ടം. 460 കോടി പൗണ്ട്(ഏകദേശം 38,560.90 കോടി രൂപ) നഷ്ടത്തിലാണു കമ്പനിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനം കലാശിച്ചത്. 1884ൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ മേഖലയിലെ പ്രവർത്തനത്തിനായി ഹെൻറി റോയ്സ് സ്ഥാപിച്ച കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രവർത്തന നഷ്ടമാണിത്.

കറൻസികളുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടം അതിജീവിക്കാൻ റോൾസ് റോയ്സ് നടത്തിയ സാമ്പത്തിക ഹെഡ്ജ് ഇടപാടുകൾക്കുള്ള റൈറ്റ്ഡൗണിലെ നഷ്ടമാണ് ഇതിൽ 440 കോടി പൗണ്ട്(ഏകദേശം 36884.34 കോടി രൂപ). ബ്രസീലിലും യു എസിലും ഉയർന്ന അഴിമതി ആരോപണ, ഗുരുതര തിരിമറി പരാതികൾ ഒത്തുതീർപ്പാനുള്ള ചെലവായി 67.10 കോടി പൗണ്ട്(ഏകദേശം 5624.86 കോടിരൂപ) കമ്പനി നീക്കിവച്ചിട്ടുണ്ട്. കരാറുകൾ ലഭിക്കാനായി 1989 മുതൽ 2013 വരെയുള്ള കാലത്തിനിടെ റോൾസ് റോയ്സ് ഇടനിലക്കാർക്കു കൈക്കൂലി നൽകിയെന്ന ആക്ഷേപമാണു കമ്പനിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ അടയ്ക്കാൻ കമ്പനിക്ക് അഞ്ചു വർഷ കാലാവധി അനുവദിച്ചിട്ടുണ്ട്; ഇതിൽ ആദ്യ വർഷത്തെ ഗഡുവാണ് 29.30 കോടി പൗണ്ട്(2456.16 കോടിയോളം രൂപ).

ചരിത്രത്തിലെ ഏറ്റവും കനത്ത നഷ്ടം നേരിടുമ്പോഴും കമ്പനിയുടെ ബിസിനസ് ആരോഗ്യകരമായ നിലയിലാണെന്നാണ് റോൾസ് റോയ്സ് ചീഫ് എക്സിക്യൂട്ടീവ് വാറൻ ഈസ്റ്റിന്റെ നിലപാട്. കമ്പനിയുടെ വാണിജ്യ ഇടപാടുകൾ ഈ നഷ്ടക്കണക്കിൽ പ്രതിഫലിക്കുന്നതേയില്ല; വാർഷിക കണക്കെടുപ്പിലെ നടപടിക്രമങ്ങൾ മാത്രമാണു നഷ്ടമായി തെളിയുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കൈക്കുലിയുമായി ബന്ധപ്പെട്ട പിഴശിക്ഷയും കറൻസികളുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും നീക്കിനിർത്തിയാലും റോൾസ് റോയ്സിന്റെ 2016ലെ വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനത്തോളം ഇടിവുണ്ട്. നികുതി നിർണയത്തിനു മുമ്പുള്ള ലാഭത്തിലാവട്ടെ 2015നെ അപേക്ഷിച്ച് 49% ആണ് ഇടിവ്.

Your Rating: