Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർച്യൂണറിന് ഭീഷണിയാകാൻ സ്കോഡ കോഡിയാക് എത്തി

Skoda Kodiaq Skoda Kodiaq

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ പ്രീമിയം എസ്‌യുവി കോഡിയാക് വിപണിയിൽ. 34.49 ലക്ഷം രൂപയാണ് കോഡിയാക്കിന്റെ ഡൽഹി എക്സ്ഷോറൂം വില. ടൊയോട്ട ഫോർച്യൂണർ, ഫോ‍ഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടാനെത്തുന്ന് കോ‍ഡിയാക്കിന്റെ ബുക്കിങ്ങ് കമ്പനി നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഡീസൽ എൻജിൻ മോഡൽ മാത്രമാണ് സ്കോഡ പുറത്തിറക്കിയിരിക്കുന്നത്. 

skoda-kodiaq-2 Skoda Kodiaq

കഴിഞ്ഞ വർഷം ജനീവ മോട്ടോർ ഷോയിലാണു സ്കോഡ ‘കോഡിയാക്’ ആദ്യമായി പ്രദർശിപ്പിച്ചത്. ‘വിഷൻ എസ്’ കൺസപ്റ്റ് അടിസ്ഥാനമാക്കി നിർമിച്ച ‘കോഡിയാക്കി’ൽ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, റഡാർ അസിസ്റ്റ് സഹിതം എമർജൻസി ഓട്ടോ ബ്രേക്കിങ്, ഡൈനമിക് ഷാസി കൺട്രോൾ എന്നിവയൊക്കെ സ്കോഡ ലഭ്യമാക്കുന്നുണ്ട്. ഫോക്സ്വാഗന്റെ എം ക്യു ബി പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘കോഡിയാക്കി’ന്റെ ധാരാളം ഘടകങ്ങൾ  ‘ടിഗ്വാനി’ൽ നിന്നു കടമെടുത്തതുമാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ സ്കോഡ ശാലയിലാണ് ‘കോഡിയാക്കി’ന്റെ നിർമാണം.

skoda-kodiaq-1 Skoda Kodiaq

രണ്ടു ലീറ്റർ ശേഷിയുള്ള നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ 147 ബി എച്ച് പി വരെ കരുത്തും 340 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.  അലാസ്കയുടെ തെക്കൻ തീരത്തിനടുത്തുള്ള ദ്വീപിൽ വസിക്കുന്ന കോഡിയാക് കരടികളിൽ നിന്നാണു സ്കോഡ പുതിയ എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്. ദ്വീപ് നിവാസികളുടെ തനതു ഭാഷയായ ‘അലൂടിക്കി’ൽ നിന്നാണു ‘കോഡിയാക്’ എന്നെഴുതാനുള്ള ശൈലി സ്വീകരിച്ചത്.