Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റിദ്ധരിക്കല്ലേ, ഈ മസില് മരുന്നല്ല

jinu1

ആദ്യം ജിമ്മിലെത്തുന്നവരുടെ അഞ്ച് സംശയങ്ങള്‍ സംബന്ധിച്ച് ജിം പരിശീലകനും മിസ്റ്റര്‍ കേരള റണ്ണര്‍പ്പ് ജിനു മാലില്‍ സംസാരിക്കുന്നു......

ഇച്ചിരി മസിലുണ്ടെങ്കില്‍ കൊള്ളാമെന്നാഗ്രഹിക്കാത്ത മലയാളി യുവാക്കളില്ല.പക്ഷെ ബോഡിബില്‍ഡിങ്ങിനെ കുറിച്ച് ഏറെയും തെറ്റിദ്ധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്.ജിമ്മില്‍ മസിലുണ്ടാക്കുന്ന യന്ത്രമുണ്ടെന്ന ധാരണയാണ് പലര്‍ക്കും.നല്ല മസിലുള്ള ഒരാളെ കണ്ടാല്‍ മരുന്നടിച്ച് പെരുപ്പിച്ചതാണെന്ന് അടക്കം പറയുന്നവരും കുറവല്ല. പക്ഷേ ഏതൊരു കായിക ഇനം പോലെയും കഠിനാധ്വാനവും അര്‍പ്പണ ബോധവും ബോഡിബില്‍ഡിങ്ങിനും കൂടിയേ തീരു.പോയ വര്‍ഷത്തെ മിസ്റ്റര്‍ കേരള റണ്ണര്‍പ്പും കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചാംപ്യന്‍ഷിപ്പില്‍ വീണ്ടും മിസ്റ്റര്‍ കോഴിക്കോടായി തിരഞ്ഞെടുക്കപ്പെട്ട ജിനുമാലില്‍ പറയുന്നു. തെറ്റിദ്ധരിക്കല്ലെ ഇത് മരുന്നല്ല

സല്‍മാന്‍ ഖാന്‍ മുതല്‍ ഉണ്ണിമുകുന്ദന്‍ വരെയുള്ള നടന്മാരെ കണ്ട് പ്രചോദനമുണ്ടായി ജിമ്മിലെത്തുന്നവരുടെ ആദ്യ ചോദ്യം 'ചേട്ടാ എത്രീസം വേണം ഇങ്ങനാവാന്‍" എട്ട് വര്‍ഷം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ മസിലുകള്‍ നോക്കി ദിവസ കണക്ക് ചോദിക്കുന്ന കൗമാരക്കാര്‍ പക്ഷെ കഷ്ടപ്പാടിന്‍റെ കഥ കേട്ട് തിരിഞ്ഞോടുമെന്ന് ജിനു പറയുന്നു. ഒരു ശരാശരി കൗമാരക്കാരുടെ ദുശീലങ്ങളൊന്നും ജിമ്മില്‍ പരിശീലിക്കുമ്പോള്‍ പാടില്ല.

സിഗരറ്റ് മദ്യം പാന്‍മസാല എല്ലാറ്റിനും നിരോധനമുണ്ടിവിടെ. ഒന്ന് കൊഴുപ്പ് ശമിപ്പിച്ച് വണ്ണം കുറയ്ക്കാന്‍ ജിമ്മിലെത്തുന്നവര്‍ മുതല്‍ അര്‍ണോള്‍ഡിനെ പോലെ മസിലു പെരുപ്പിയ്ക്കാന്‍ എത്തുന്നവര്‍ വരെ ചോദിക്കുന്ന ആദ്യ ചോദ്യം എത്രകാലം എന്നതാണ്. ഇതെല്ലാം എളുപ്പമാണെന്ന ധാരണ യുവാക്കളില്‍ വന്ന് പെടാന്‍ പ്രധാന കാരണം മരുന്നുകളുടെ ഉപയോഗത്തെ കുറിച്ചുള്ള അറിവാണ്. സ്റ്റിറോയിഡുകള്‍ ഉപയോഗിച്ച് മിസലുരുട്ടാെമന്നാണ് പലരുടെയും ധാരണ. സ്റ്റിറോയിഡ് തന്നെ ശരീരത്തിന് മാരകമായ ദൂഷ്യം ചെയ്യുമെന്നതിനോടൊപ്പം സ്റ്റിറോയിഡ് ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്തില്ലെങ്കില്‍ മസിലുണ്ടാകില്ലെന്നും അറിയണം.

ചാംപ്യന്‍ ഷിപ്പിനായി പരിശീലിക്കുമ്പോഴാണ് മസിലുകള്‍ പോസിങ്ങിനായി പരുവപ്പെടുത്തുന്നത് സാധാരണ വര്‍ക്കൗട്ടിനപ്പുറം ദീര്‍ഘ കാലം നീളുന്ന തയ്യാറെടുപ്പുകളാണ് ഇതിന് പിന്നിലുള്ളത്. കോമ്പറ്റീഷനിറങ്ങുന്നവരുടെ മസിലുകള്‍ മരുന്നടിച്ചുണ്ടാക്കുന്നവരോട് ജിനുവിന് പറയാനുള്ളത് നാളുകള്‍ നീണ്ട തപസിന്‍റെ കഥയാണ്. ഭക്ഷണം വിശ്രമം വിനോദം ജീവിത രീതി ഇതിലെല്ലാം മാസങ്ങള്‍ നീളുന്ന പഥ്യവും നിഷ്ടയും സൂക്ഷിക്കണം കടുകിട തെറ്റിയാല്‍ എല്ലാംപോകും. എല്ലാറ്റിനുപരി സാധാരണക്കാരന് താങ്ങാനാകില്ല ഡയറ്റിന്‍റെ ചെലവ്.

jinu2

1. ഭക്ഷണ ക്രമീകരണം

രാവിലെ ഉണര്‍ന്നയുടന്‍ ഒരു ഗ്ലാസ് ഗ്രീന്‍ ടീ കൂടെ 10.എഗ് വൈറ്റ് ഒരു കപ്പ് ഒാട്സ്് ശേഷം രണ്ടര മണിക്കൂര്‍ കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് രണ്ട്് ചപ്പാത്തി 300ഗ്രാം മത്സ്യം പ്രൊട്ടീന്‍ ഏറ്റവും കൂടുതലുള്ള സൂതയാണ് ഉത്തമം വെജിറ്റബള്‍ സലാഡ് രണ്ടരമണിക്കൂര്‍ കഴിഞ്ഞ് മധുരക്കിഴങ്ങ് 5എഗ് വൈറ്റ് ഉച്ചയ്ക്ക് ഊണിന് മട്ടയരി ചോറ് 300ഗ്രാം ചിക്കന്‍,വെജിറ്റബിള്‍ സലാഡ് രണ്ട് ബ്രൗണ്‍ ബ്രഡ്,എഗ് വൈറ്റ്5,ഫ്രൂട്ട് റോബസ്റ്റ് രാത്രി 10എഗ് വൈറ്റ് 2ചപ്പാത്തി 300ഗ്രാംഫിഷ് കപ്പ് റൈത്ത സലാഡ് [തൈരുപയോഗിച്ചുണ്ടാക്കുന്നത്]

2. പരിശീലനവും വിശ്രമവും

രാവിലെയും വൈകീട്ടും പരിശീലനും നിര്‍ബന്ധം.രാവിലെ ഒരു മണിക്കൂര്‍ നടത്തം ഒാട്ടം നീന്തല്‍ തുടങ്ങി എയറോബിക്സ് പരിശീലനം. തുടര്‍ന്ന് 45 മിനിറ്റ് നേരം വെയ്റ്റ് ലിഫ്റ്റിങ്,വൈകീട്ടും ഇത് തുടരണം. ഭക്ഷണ ക്രമീകരണത്തിനും പരിശീലനത്തിനും പുറമെ ചാംപ്യന്‍ഷിപ്പിനായി തയ്യാറെടുക്കുന്നവര്‍ പതിവ് ജീവിത ശൈലിയില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ കൊണ്ട് വരും. പരിശീലത്തിനൊപ്പം ഉറക്കം വിശ്രമം മാനസികോല്ലാസം ഇത് മൂന്നും പ്രധാനമാണ്.ശരീരത്തിന് എതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ പിടിപൊടിതിരക്കാന്‍ പ്രത്യേരം ശ്രദ്ധിക്കും.ശരീരത്തെ കുറിച്ചല്ലാതെ മറ്റ് ചിന്തകളൊന്നും മനസ്സിലേക്ക് കടന്ന് വരാതിരിക്കാന്‍ ശ്രദ്ധിക്കണം.ലഹരിയും സുഖകാമനും മറ്റും പരിപൂര്‍ണമായി ഒഴിവാക്കും.വാട്സപ്പും ഫെയ്സ് ബുക്കുമെല്ലാം തല്‍കാലത്തേക്കെങ്കിലും ഡീ ആക്ടിവേറ്റ് ചെയത് അനുഭവം ജിനു തന്നെ പറയുന്നു.

3. ലൈംഗീകതയും ജിമ്മും

ജിമ്മിലെത്തുന്നവരുടെ മറ്റൊരു പ്രധാനപ്പെട്ട സംശയം ജിമ്മിലെ പരിശീലനം ലൈംഗീക ശേഷിയെ ബാധിക്കുമോയെന്നാണ്. മരുന്നുകളുടെ അനാവശ്യ ഉപയോഗമില്ലാതെ ചിട്ടയായി പരിശീലിക്കുന്നവരുടെ ലൈംഗിക ശേഷി ഉയരുകയല്ലാതെ കുറയുന്നതായി ഇത് വരെ കണ്ടിട്ടില്ല. ഉദ്ധാരണവും ജനനേന്ദ്രിയത്തിന്‍റെ വളര്‍ച്ചയുമെല്ലാം ജിമ്മിലെ പരിശീലനം കൊണ്ട് നഷ്ടപ്പെടില്ലെന്നതാണ് അനുഭവം. സ്വയം ഭോഗം സംബന്ധിച്ചു ചിലര്‍ സംശയമുന്നയിക്കാറുണ്ട്.ശരീരത്തിന്‍റെ സ്്റ്റാമിനയും എനര്‍ജിയും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നല്ല ഭക്ഷണ ശീലമുണ്ടെങ്കില്‍ സ്വയം ഭോഗം വലിയ പ്രശ്നമില്ല.

4. ശരീര വലുപ്പം

ശരീര വളര്‍ച്ച കുറയാന്‍ ജിമ്മിലെ പരിശീലനം കാരണമാകുന്നുവെന്ന ധാരണ പരക്കെ പ്രചാരത്തിലുണ്ട്. പക്ഷെ ചിട്ടയായ പരിശീലനം ശരീരഭാഗങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്, പക്ഷെ സിനിമ നായകന്മാരെ കണ്ട് ജിമ്മിലെത്തുന്നവര്‍ കയ്യിലെ മസിലും ചെസ്റ്റ് മസിലും പെരുപ്പിയ്ക്കാനാണ് ശ്രമിക്കാറുള്ളത്. കൃത്യമായി പരിശീലനം നല്‍കുന്ന ജിമ്മുകളില്‍ ശരീരത്തിന്‍റെ എല്ലാഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പരിശീലനമാണ് നല്‍കാറുള്ളത്.

jinu3

5. പരിശീലനം നിര്‍ത്തുമ്പോള്‍ ശരീരത്തെ ബാധിക്കുമോ

ജിമ്മിലെ പരിശീലനം നിര്‍ത്തിയാല്‍ ശരീരം ചീര്‍ത്ത് വരുമെന്ന സംശയം എല്ലാവരിലും ഉണ്ട്. എന്നാല്‍ കൊഴുപ്പടിഞ്ഞ് കൂടാെത ഭക്ഷണ ക്രമീകരണവും ശരിയായ വ്യായാമവും ആണെങ്കില്‍ പരിശീലനും നിര്‍ത്തിയാലും ശരീരത്തിന് യൊതൊന്നും സംഭവിക്കില്ല. ഈ വിവരങ്ങള്‍ പൂര്‍ണമായി അറിയുമ്പോള്‍ പലരും പിന്മാറുകയാണ് പതിവ്. ബോഡിബില്‍ഡിങ്ങിന്‍റെ ത്യാഗവും കഷ്ടപ്പാടും അറിയുന്നവര്‍ പകുതിവെച്ചവസാനിപ്പിക്കാറാണ് പതിവ്.

പുതിയ കാലഘട്ടത്തില്‍ മനസ്സിനും ശരീരത്തിനും ആരോഗ്യവും ഉന്മേഷവും പ്രധാനം ചെയ്യുന്ന കായിക ഇനമാണ് ബോഡിബില്‍ഡിങ് ജനങ്ങളും കായിക വകുപ്പും ഇത് മനസ്സിലാക്കിയിട്ടില്ലെന്നും ജിനുമാലില്‍ പറയുന്നു, ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പിനായി തയ്യാറെടുക്കുകയാണ് ജിനു.

ജീവിതത്തിലെ മറ്റെല്ലാം മാറ്റിവെച്ച് നടത്തുന്ന തപസ്സിന് സുഹൃത്തുക്കളും കുടുംബവും സഹായത്തിനുണ്ട്.