Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലാശയങ്ങളിലെ മുങ്ങിക്കുളി ചെവിയിലെ രോഗങ്ങൾക്കു കാരണം

Ear pain

പ്രളയത്തിൽ മലിനമായ ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നതു ചെവിയിലെ രോഗങ്ങൾക്കു കാരണമാകുമെന്ന് ഇഎൻടി സർജൻമാരുടെ സംസ്ഥാന സമ്മേളനം. ജലാശയങ്ങളിൽ കുളിക്കുന്നവർ ചെവിയിൽ വെള്ളം കയറാതിരിക്കാൻ മുൻകരുതൽ എടുക്കണം. കുട്ടികളുടെ തൊണ്ടയിൽ കാണുന്ന മുഴകളിൽ ഏറിയപങ്കും നിരുപദ്രവകരമാണെന്നു സമ്മേളനം വിലയിരുത്തി. പൂച്ചയുമായി അടുത്ത് ഇടപഴകുന്ന കുട്ടികളിൽ മുഴകൾ കാണാറുണ്ട്. അഞ്ചു ശതമാനത്തിൽത്താഴെ മുഴകളേ നീക്കംചെയ്യേണ്ടിവരാറുള്ളൂ. 

തൈറോയ്ഡ് മുഴകൾ നീക്കംചെയ്യാനുള്ള വിവിധ ശസ്ത്രക്രിയാ രീതികളെക്കുറിച്ചു സമ്മേളനത്തിൽ ചർച്ച ചെയ്തു. സമാപന സമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോലാര്യങ്കോളജിസ്റ്റ്സ് ഇന്ത്യ (എഒഐ) സംസ്ഥാന പ്രസിഡന്റ് ഡോ. ജോർജ് വർഗീസ്, ഡോ. പ്രീതി മേരി, ഡോ. മാത്യു ഡൊമിനിക്, ഡോ. മുഹമ്മദ് നൗഷാദ് എന്നിവർ പ്രസംഗിച്ചു.

Read More : Health News