Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പിയും ആത്മഹത്യയും തമ്മിൽ ബന്ധമുണ്ടോ?

A quest for the perfect coffee joint

കാപ്പിയും ആത്മഹത്യയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ബോസ്റ്റണിലെ ആരോഗ്യവിദഗ്ദർ പറയുന്നത്. ദിവസവും കാപ്പി കുടിക്കുന്നവർക്ക് ആത്മഹത്യാപ്രവണത ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് ഇവരുടെ അവകാശവാദം. ആത്മഹത്യാപ്രവണത മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കാപ്പി ശീലിക്കുന്നവർക്ക് താരതമ്യേന കുറവായിരിക്കും. എന്നു കരുതി, അമിതമായി കാപ്പി കഴിക്കുന്നതും അപകടമാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നുണ്ട്.

ദിവസവും പരമാവധി രണ്ടു കപ്പ് കാപ്പി വരെ കുടിക്കാം. നാഡീരോഗങ്ങൾ തടയുന്നതിനും കാപ്പി സഹായകമാണ്. എന്നാൽ അഞ്ച് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിരിക്കും. കോഫിയിൽ അടങ്ങിയ കഫീൻ മാത്രമല്ല, കാപ്പിയുടെ മറ്റു ചേരുവകൾക്കും ഇതേ ഗുണം പ്രദാനം ചെയ്യാൻ കഴിയും. കഫീൻ ഉള്ളതും ഇല്ലാത്തതുമായ കാപ്പി കഴിക്കുന്നവരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. വിവിധ പ്രായക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ സർവേയിലൂടെയാണ് വിവരശേഖരണം നടത്തിയത്. 30 വർഷത്തോളം ഇവരുടെ ഭക്ഷണശീലം, രോഗങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി പഠനം നടത്തി.

സാധാരണ കാപ്പി അമിതമായി അളവിൽ ഉപയോഗിക്കുന്നവർക്ക് പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും കണ്ടുവരാറുണ്ട്. ഇത്തരം ദുശ്ശീലങ്ങൾ ഇല്ലാത്തവരിൽ മാത്രമേ കാപ്പിയുടെ ഗുണവശങ്ങൾ പ്രയോജനം ചെയ്യൂ. ഇനി നിങ്ങളുടെ ഡയറ്റിൽ ദിവസവും ഒന്നോ രണ്ടോ കാപ്പി ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നു ചുരുക്കം. എന്നാൽ കുട്ടികൾ, ഗർഭിണികൾ, വാർധക്യത്തിലെത്തിയവർ തുടങ്ങിവർ കാപ്പി കഴിക്കുന്നതു ശ്രദ്ധയോടെ വേണം.