Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യ യൗവനത്തിനും രോഗങ്ങളകറ്റാനും മെഡിറ്ററേനിയൻ ഭക്ഷണം

meditaranean-diet

രോഗങ്ങൾ ചികിത്സിക്കാൻ ധാരാളം പണം ചെലവഴിക്കാന്‍ തയാറുള്ളവരാണ് മലയാളികൾ . എന്നാൽ ആരോഗ്യവാനായിരിക്കാൻ ജങ്ക്ഫുഡുള്‍പ്പടെയുള്ളവ ഒഴിവാക്കാനും ഭക്ഷണശീലം മാറ്റാനും തയാറുമല്ല. ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും പിന്തുടരാവുന്ന ഭക്ഷണശൈലിയാണ് മെഡിറ്ററേനിയൻ ഡയറ്റ്.

ഈ ആരോഗ്യകരമായ ഭക്ഷണരീതി ലോകമെമ്പാടും പ്രശസ്തമാണ്. പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും കൊണ്ട് സമ്പന്നമാണ് മെഡിറ്ററേനിയന്‍ ഭക്ഷണം വാർധക്യ ലക്ഷണങ്ങളിലേക്കെത്തുന്നതുപോലും വൈകിക്കുന്നതാണ് ഈ ഭക്ഷണശീലമെന്ന് .ഇപ്പോഴിതാ ഗവേഷകർ തെളിയിക്കുന്നു.

ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്, പോളണ്ട്. യുകെ എന്നിവിടങ്ങളില്‍ യൂറോപ്യൻയൂണിയന്റെ ധനസഹായത്തോടെ നടത്തിയ എന്‍യു-ഏ‍ജ് എന്ന പഠനം മെഡിറ്ററേനിയന്‍ ഡയറ്റിന്റെ നിരവധി ഗുണഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഹാര്‍ട്ട്അറ്റാക്കിന്റെ സാധ്യത മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്ന സി. റിയാക്ടീവ് പ്രോട്ടീന്‍ (സി.ആര്‍.പി.) എന്നറിയപ്പെടുന്ന മാംസ്യ ഘടകത്തിന്റെ അളവ് ശരീരത്തിൽ കുറയ്ക്കാന്‍ മെഡിറ്ററേനിയൻ ഭക്ഷണരീതി സഹായിക്കുമത്രെ. ശരീരത്തിന്‌ ഹാനിയായ കൊഴുപ്പുകള്‍ മെഡിറ്ററേനിയൻ ഭക്ഷണത്തിൽ അടങ്ങിയിട്ടില്ല ‌. ഈ ഭക്ഷണ രീതി പിന്തുടരുന്നവർക്ക് വ്യക്ക രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്‌. ഓസ്‌റ്റിയോപോറോസിസ് അഥവാ അസ്ഥിശോഷണ രോഗസാധ്യത കുറയ്ക്കാനും ഈ ഭക്ഷണരീതി സഹായകമാകുമെന്നും സയൻസ് ഡെയ്്ലി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

അവക്കാഡോ കാപ്രേസ് മെഡിറ്ററേനിയന്‍ സാലഡ് വീട്ടിലുണ്ടാക്കാം

ആവശ്യമായവ

വെള്ളരിക്ക-2

തക്കാളി- 30

വെണ്ണപ്പഴം(ആവകാഡോ)- 1

തുളസി(നുറുക്കിയത്)- 2 ടേബിൾ സ്പൂൺ

ബാലസ്മിക് വിനാഗിരി-2 ടേബിൾ സ്പൂൺ

വെളുത്തുള്ളി‍(പൊടിച്ചത്)- 1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന രീതി

വെള്ളരിക്ക, തക്കാളി, വെണ്ണപ്പഴം എന്നിവ കഴുകി കഷ്ണങ്ങളാക്കുക. ഒരു പാത്രത്തിലെടുത്ത് തുളസി നുറുക്കിയതും മെസരെല്ല (ഇറ്റാലിയൻ ചീസ്) ചേര്‍ക്കുക. ഓയിൽ, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് ഇളക്കുക. സാലഡ് തയ്യാർ. 250 കാലറി മാത്രമാണ് ഇതിലുള്ളത്.

Your Rating: