Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റമിൻ ഗുളികകൾ കഴിക്കാറുണ്ടോ?

vitamin-supplement

അന്നജം, മാംസ്യം, കൊഴുപ്പ് എന്നീ പോഷകങ്ങൾ കൂടാതെ ശരീരത്തിന് വിറ്റാമിനുകളും ധാതുലവണങ്ങളും ആവശ്യമുണ്ട്. മറ്റ് പോഷകങ്ങൾ എന്നപോലെതന്നെ ഇവയും ഭക്ഷണത്തിൽ നിന്നാണ് ശരീരം സ്വീകരിക്കുന്നത്. എന്നാൽ ഇന്നത്തെ മനുഷ്യൻ സമീകൃത ആഹാരം കഴിക്കാത്തതിനാൽ പല വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും കുറവ് ശരീരത്തിലനുഭവപ്പെടുന്നു. ഇതുമൂലം പല രോഗങ്ങൾ ഉണ്ടാകുന്നു.

ആധുനിക ശാസ്ത്രം ഇതിന് പ്രതിവിധിയായി നിർദേശിക്കുന്നത് വിറ്റാമിൻ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയ ഗുളികകള്‍ ആണ്. ഉദാഹരണത്തിന്, കാത്സ്യം ശരീരത്തിൽ കുറവാണെങ്കിൽ പല്ലുകൾക്കും എല്ലുകൾക്കും കേടുപാടുകളുണ്ടാകും, പ്രായമേറെയാകുമ്പോള്‍ എല്ല് എളുപ്പത്തിൽ ഒടിയാൻ സാധ്യതയേറുന്നു. ഇതിന് പരിഹാരം – ധാരാളം കാത്സ്യം ലഭ്യമാകാൻ – കാത്സ്യം സമൃദ്ധമായി അടങ്ങിയിട്ടുള്ള ഇലവർഗങ്ങളും പച്ചനിറമുള്ള  പച്ചക്കറികളും കഴിക്കുക എന്നതാണ്. എന്നാല്‍ ഇലകളും പച്ചക്കറികളും ഒരു കിലോ കഴിക്കുന്നതിലും എളുപ്പവും പ്രായോഗികവും കാത്സ്യം ഗുളികകൾ കഴിക്കുന്നതാണ് എന്ന് ആധുനിക ആരോഗ്യ ശാസ്ത്രം നിർദേശിക്കുന്നു. അനീമിയ (രക്തക്കുറവ്) പോലുള്ള അസുഖങ്ങൾക്ക് ധാരാളം നെല്ലിക്ക, മല്ലിയില തുടങ്ങിയവ കഴിക്കുന്നതിനു പകരം ഇരുമ്പ് സത്ത് അടങ്ങിയ ഗുളികകൾ കഴിക്കുക. വിറ്റമിൻ സിയുടെ കുറവുണ്ടെങ്കിൽ പഴവർഗങ്ങള്‍ ധാരാളം കഴിക്കുന്നതിനു പകരം വിറ്റാമിൻ ഗുളികകൾ കഴിക്കുക – ഇങ്ങനെ പോകുന്നു ആധുനിക ശാസ്ത്രത്തിന്റെ നിർദേശങ്ങൾ.

ലവണങ്ങളുടെയും വിറ്റമിനുകളുടെയും ഗുളികകളെല്ലാം സസ്യങ്ങളുടെ എസ്സൻസ് ആയിട്ടാണ് പറയപ്പെടുന്നത്. അതിന്റെ അർഥം ഈ ഗുളികകൾക്കൊന്നും (ദ്രാവകരൂപത്തിലുള്ളവയ്ക്കും) ‘പൂർണതയില്ല’ എന്നാണ്. സംസ്കരണത്തിന് വിധേയമാക്കുന്നതിനാൽ ‘ജീവനും പുതുമയും’ നശിച്ച ഈ ഗുളികകൾ എങ്ങനെ ഭക്ഷണമാകും? ഭക്ഷണം അല്ലാത്തതെല്ലാം വിഷം ആണ്. ചെറിയ തോതിലുള്ള വിഷം ആയതിനാൽ ആണ് ഈ ഗുളികകൾ നിശ്ചിത അളവിൽ കൂടുതൽ കഴിക്കരുതെന്നും കുട്ടികളുടെ കയ്യില്‍പ്പെടാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നത്. നിശ്ചിത അളവിൽ കൂടുതൽ കഴിച്ചാൽ അപടമാണെന്ന മുന്നറിയിപ്പു തന്നെ ഇവ വിഷം ആണെന്നതിനു തെളിവല്ലേ. ഈ ഗുളികകൾ ശരീരത്തിന് യാതൊരു ഗുണവും നൽകില്ല എന്നു മാത്രമല്ല, ദീർഘകാല അടിസ്ഥാനത്തിൽ രോഗങ്ങൾ സമ്മാനിക്കുകയും ചെയ്യും.

മെഡിക്കൽ ലാബിൽ  രക്തപരിശോധന നടത്തുമ്പോൾ രക്തത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ, ഇരുമ്പുസത്തു ഗുളികകൾ സ്ഥിരമായി കഴിച്ചതിനു ശേഷം വീണ്ടും പരിശോധിക്കുമ്പോൾ രക്തത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെട്ടിരിക്കുന്നതായി കാണുന്നുണ്ട്. നിർത്തിയാൽ വീണ്ടും പഴയതിനെക്കാള്‍ സ്ഥിതി മോശമാകും. കഴിക്കുന്നത് കൃത്രിമ ഇരുമ്പുസത്താണെങ്കിലും അവ താൽക്കാലികമായി രക്തത്തിൽ കലരുന്നതുമൂലം മാത്രമാണ് ഇരുമ്പിന്റെ അളവ് മെച്ചപ്പെട്ടതായി തോന്നിക്കുന്നത്. നാം കഴിക്കുന്ന ഏതു ഗുളികയും മരുന്നും മദ്യവും വിഷവും ആദ്യം രക്തത്തിൽ കലരും. പിന്നീട് സാവകാശം വൃക്ക ആ വിഷത്തെ മൂത്രത്തിലൂടെ പുറന്തള്ളും. അതുകൊണ്ട് ഇങ്ങനെ ഗുളിക കഴിച്ചുള്ള ‘മെച്ചപ്പെടൽ’ യഥാർഥവും സ്ഥിരവും അല്ല. മാത്രമല്ല അപകടകാരിയാണെന്ന് അറിയുക. 

എൻ. വെങ്കിടകൃഷ്ണൻ പോറ്റിയുടെ 'നല്ല ഭക്ഷണശീലങ്ങൾ' എന്ന ബുക്ക് വാങ്ങാം