Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൗവനം കാത്തുസൂക്ഷിക്കാൻ 10 വഴികൾ

youth

കുട്ടികളായിരിക്കുമ്പോൾ ശരീരം വളരുന്നതും പ്രായം കൂടുന്നതും നമ്മൾ അിറയുന്നില്ല. ശൈശbവും ബാല്യവും കടന്ന് കൗമാരപ്രായത്തിലെത്തുമ്പോൾ യൗbനത്തിലെത്തിച്ചേരാൻ മനസ്സു കൊതിക്കും. പിന്നെ മധ്യവയസ്സിനെയും, വാർധക്യത്തെയും ഭയമാണ്. എങ്ങനെ അവിടേക്ക് എത്തിച്ചേരാതിരിക്കാമെന്നാണ് പിന്നീടുള്ള ചിന്ത. പ്രായത്തെ തടഞ്ഞുനിൽത്താൻ കഴിയില്ലെങ്കിലും പ്രായക്കൂടുതൽ തോന്നിക്കുന്നതു തടഞ്ഞുനിർത്താൻ ഒരു പരിധിവരെ കഴിയും. എങ്ങനെയെന്നല്ലേ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി 

∙ ആഹാരമിതത്വം പാലിക്കുക. അമിതാഹാരം ശരീരത്തിന്റെ മൊത്തത്തിലുള്ള ഘടനയെ വികലമായി തോന്നിപ്പിക്കും. പൊണ്ണത്തടിയും പൊണ്ണവയറും യുവത്വത്തിന്റെ ലക്ഷണമല്ലെന്ന് അിറയുക.

∙ വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണപദാർത്ഥങ്ങളും കലോറി കൂടിയ പാനീയങ്ങളും ഒഴിവാക്കുക.

∙ രാവിലെ ഭക്ഷണത്തിന് അരമണിക്കൂർ മുൻപോ രാത്രിയിൽ ഭക്ഷണത്തിന് അര മണിക്കൂർ ശേഷമോ പാലിനോടൊപ്പം അഞ്ചോ ആറോ ബദാംപരിപ്പ് കഴിക്കുക.

∙ ഏതു മണ്ണിലും വളരുന്ന ചെറുവൃക്ഷമാണ് അത്തി. അത്തിപ്പഴം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് യൗവനം ദീർഘനാൾ നിലനിൽക്കുവാൻ സഹായിക്കും.

∙ വേവിച്ച ഉഴുന്നുപരിപ്പിനൊപ്പം പഞ്ചസാരയും അൽപ്പം നെയ്യും ചേർത്ത് ഉറങ്ങുന്നതിനുമുൻപ് കഴിക്കുന്നത് ദീർഘയൗവനത്തിന് സഹായകരമാണ്.

∙ നെയ്യിൽ വറുത്ത് പൊടിച്ച ഉഴുന്നുപരിപ്പ് പഞ്ചസാരയും പാലും ചേർത്ത് നിത്യവും ഒരു നേരം സേവിക്കുക.

∙ ഞവരഅരി മോരിൽ ചേർത്ത് കഞ്ഞിയാക്കി ഒരുനേരം കഴിക്കുന്നത് ദീർഘയൗവനം നിലനിർത്തും.

∙ ച്യവന്യപ്രാശം നിത്യേന കഴിക്കുന്നത് നല്ലതാണ്.

∙ പ്രഭാതത്തിൽ ഒരുമണിക്കൂർ കൈവീശി നടക്കുക. ശരീരത്തിൽ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കുവാനും രോഗങ്ങൽ ഉണ്ടാകാതിരിക്കാനും യൗവ്വനം നിലനിർത്തുവാനും പ്രഭാതനടത്തം ഉപകരിക്കും.

∙ നിത്യയൗവനത്തിനുള്ള ഏറ്റവും മികച്ച മാർഗങ്ങളാണ് യോഗയും ധ്യാനവും. ഇവ രണ്ടും നിത്യജീവിതത്തിന്റെ ഭാഗമാക്കുക. യോഗയും ധ്യാനവും നിത്യവും ചെയ്യുന്നതിലൂടെ നിത്യയൗവനവും രോഗമുക്തിയും മന:ശാന്തിയും ലഭിക്കുന്നു. യൗവനം നിലനിർത്തുവാൻ യോഗയെക്കാൾ മികച്ചൊരു മാർഗം വേറെയില്ല എന്നു വേണമെങ്കിൽ പറയാം. യോഗയിലൂടെ ആരോഗ്യം എന്നത് ഒരു ശാസ്ത്രസത്യമാണ് എന്നകാര്യം ഓർക്കുക. 

Read More : Health and Wellbeing