Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ സമയവും കുട്ടികളിലെ വിഷാദവും

depression

നിങ്ങളുടെ കുട്ടിക്ക് സ്കൂൾ സമയം ആരംഭിക്കുന്നത് അതിരാവിലെ ആണോ? ഇതുമൂലം കുട്ടിക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടോ? സൂക്ഷിക്കുക ഉറക്കം കുറയുന്നതു മൂലം കുട്ടിക്ക് വിഷാദവും ഉത്കണ്ഠയും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ 8 മുതൽ 10 മണിക്കൂർ ഉറക്കം പോലും 8.30 ന് മുമ്പ് സ്കൂൾ സമയം തുടങ്ങിയ കുട്ടിക്ക് ലഭിക്കുന്നില്ല എന്ന് പഠനം പറയുന്നു.

രാത്രി സുഖകരമായ ഉറക്കം ലഭിക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും രാവിലെ വളരെ നേരത്തെ സ്കൂളിൽ പോകേണ്ടി വരുന്നത് ഉറക്ക പ്രക്രിയയ്ക്കു മേൽ സമ്മർദ്ദം ഉണ്ടാക്കാനും മാനസികാരോഗ്യം നഷ്ടപ്പെടാനും കാരണമാകും എന്നാൽ വൈകി മാത്രം സ്കൂൾ സമയം തുടങ്ങുന്നവരിൽ ഉറക്കം ഒരു ശക്തമായ സുരക്ഷാ ഘടകമായി പ്രവർത്തിക്കുന്നു. യു എസിലെ റോക്കെസ്റ്റർ സർവകലാശാല ഗവേഷകനായ ജാക്ക് പെൽറ്റ്സ് പറയുന്നു.

സ്കൂൾ സമയം ഉറക്കത്തെ മാത്രമല്ല ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. മുതിരുമ്പോൾ ആരോഗ്യ പ്രശ്നങ്ങളായ പൊണ്ണത്തടി, ഹൃദ്രോഗം മറ്റ് പ്രശ്നങ്ങൾ ഇവയെല്ലാം കാരണമാകുന്നു.

എന്നും കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുക, എട്ടു മുതൽ പത്തു മണിക്കൂർ വരെ ഉറങ്ങുക. കഫീന്റെ അളവ് കുറയ്ക്കുക, ഉറങ്ങാൻ പോകും മുൻപ് ടെലിവിഷൻ, സെൽഫോൺ, വീഡിയോ ഗെയിമുകൾ ഇവ ഉപയോഗിക്കാതിരിക്കുക. ഇവ ഉറക്കം സുഖകരമാക്കുന്നതോടൊപ്പം മാനസികാരോഗ്യവും ഏകും എന്ന് സ്‌ലീപ്പ് ഹെൽത്ത് ജേണലി‍ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

14 മുതൽ 17 വയസ്സു വരെ പ്രായമുള്ള 197 വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. രാവിലെ 8.30 നു ശേഷം സ്കൂൾ ആരംഭിക്കുന്ന കുട്ടികളിൽ നേരത്തെ സ്കൂൾ ആരംഭിക്കുന്ന കുട്ടികളെ അപേക്ഷിച്ച് വിഷാദത്തിനുള്ള സാധ്യത വളരെ കുറവാണെന്നു കണ്ടു. നല്ല ഉറക്കം ലഭിക്കുന്ന കുട്ടികളിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ വളരെ കുറവായിരിക്കും എന്നും പഠനത്തിൽ തെളിഞ്ഞു.  

Read More : Health and wellbeing, Fitness