Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനസികസമ്മര്‍ദമോ? ഒരു നായ്കുട്ടിയെ വളര്‍ത്തി നോക്കൂ 

pet

നിങ്ങൾക്ക് കടുത്ത മാനസികസംഘര്‍ഷങ്ങളുണ്ടോ, എങ്കില്‍ വീട്ടിലൊരു നായ്കുട്ടിയെ വളര്‍ത്തി നോക്കൂ. എല്ലാ വിഷാദങ്ങളും പമ്പകടക്കുമെന്ന് മാത്രമല്ല അവ നല്‍കുക മികച്ച മാനസികോല്ലാസവുമാകും. വെറുതെ പറയുവല്ല സ്വീഡനിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയൊരു പഠനമാണ് നായ്ക്കളും മനുഷ്യനുമായുള്ള ഈ ബന്ധത്തെ കുറിച്ചു പരാമര്‍ശിക്കുന്നത്.

12 വര്‍ഷത്തോളം 3.4 മില്ല്യന്‍ ആളുകളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, രോഗകാരണം, വീട്ടിലെ ചുറ്റുപാടുകള്‍ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. നായ്ക്കളെ വീടുകളില്‍ ഓമനിച്ചു വളര്‍ത്തുന്നവര്‍ക്ക് കാര്‍ഡിയോവാസ്കുലര്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്നു പഠനത്തിൽ വ്യക്തമായി.

ഒറ്റയ്ക്കു കഴിയുന്നവരില്‍ നായ്ക്കളുമായുള്ള ഈ സ്നേഹബന്ധം മാനസികസമ്മര്‍ദം കുറയ്ക്കും.

 നായ്ക്കളെ വീട്ടിലെ അംഗങ്ങളെപ്പോലെ കരുതി പരിപാലിക്കുന്ന 40 നും  80 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണെന്നും പഠനം പറയുന്നു.  

മനുഷ്യരില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് നായ്ക്കള്‍ സ്നേഹിക്കുന്നത്. ആ ഊഷ്മളസ്നേഹവും സുരക്ഷിതത്വവുമാണ് മനുഷ്യരെ നായ്ക്കളുമായി അടുപ്പിക്കുന്നത്. മാത്രമല്ല നായ്ക്കളെ വളര്‍ത്തുന്നത് ശാരീരിക അധ്വാനവും കൂട്ടുന്നുണ്ട്.

Read More : Health and Wellbeing