Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കുണ്ടോ ‘ഫാന്റം റിങ്ങിങ്ങ്’

phantam-ringing

സെൽഫോൺ അഡിഷനുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. അതിൽ ഒടുവിലത്തേതാണ് ഫാന്റം റിങ്ങിങ്ങ്. എന്താണ് ഈ ഫാന്റം റിങ്ങിങ്ങ് ? ടെക്നോളജി അഡിഷനുമായി ബന്ധപ്പെട്ട ഒരു വാക്കാണിത്.

ഫോൺ റിങ്ങ് ചെയ്യാതിരിക്കുന്ന സമയത്തും അത് വൈബ്രേറ്റ് ചെയ്യുന്നോ റിങ്ങ് ചെയ്യുന്നോ എന്ന തോന്നൽ ആണ് ഫാന്റം റിങ്ങിങ്ങ്. സെൽഫോണിനെ എപ്പോഴും ആശ്രയിക്കുന്നവർക്കും ടെക്നോളജി അഡിക്ടുകൾക്കും വരാവുന്ന അവസ്ഥയാണിത്.

അഡിക്ഷൻ ഉള്ളവര്‍ ഉദ്ദീപനത്തോട് വളരെ വേഗം പ്രതികരിക്കുന്നവർ ആയിരിക്കും. ഇത് ജനങ്ങൾക്ക് പ്രയോജനകരമായ ഉദ്ദീപനവുമായി ബന്ധപ്പെട്ടായിരിക്കും. യു എസിലെ മിഷിഗണ്‍ സർവകലാശാലയിലെ ഡാനിയൽ ക്രൂഗർ ആണ് പഠനം നടത്തിയത്. 766 അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. ഇവരിൽ 384 സ്ത്രീകളും 382 പുരുഷന്മാരും ഉൾപ്പെട്ടിരുന്നു.

തുറന്ന ഇടപെടൽ, മനസാക്ഷിക്കനുസരിച്ച് പ്രതികരിക്കൽ, ബഹിർമുഖത്വം, യോജിപ്പ്, വൈകാരിക സ്ഥിരത തുടങ്ങിയ വ്യക്തിത്വ സവിശേഷതകൾ മനസിലാക്കാൻ ഒരു വ്യക്തിത്വ ചോദ്യാവലി (Personality invertory) പൂരിപ്പിച്ചു.

അതിനുശേഷം അവരോട് ഫാന്റം റിങ്ങിങ്ങോ വൈബ്രേഷനുകളോ നോട്ടിഫിക്കേഷനുകളോ വന്നതായി അനുഭവപ്പെട്ടിരുന്നോ എന്നു ചോദിച്ചു. അവർ അതെ എന്നാണ് ഉത്തരം പറഞ്ഞതെങ്കിൽ ഫാന്റം അലെർട്ട് എത്ര സമയം ഇടവിട്ടാണ് അനുഭവിച്ചതെന്ന് റെക്കോഡ് ചെയ്തു.

കൂടാതെ മൊബൈല്‍ ഫോൺ പ്രോബ്ളം യൂസ് സ്കെയിലിനോടും ഇവര്‍ പ്രതികരിച്ചു. ഫോൺ ഉള്ളത് നല്ലതാണെന്ന് സ്വയം തോന്നുന്നുണ്ടോ, ഒറ്റപ്പെടുന്നു എന്നു തോന്നുമ്പോൾ മറ്റുള്ളവരോട് സംസാരിക്കാറുണ്ടോ ഫോൺ ഓഫ് ചെയ്തു വച്ചാൽ ഉത്കണ്ഠപ്പെടാറുണ്ടോ ഇവയെല്ലാം ചോദിച്ചു.

മനസാക്ഷിക്കനുസരിച്ച് പ്രതികരിച്ചവരും മാനസികമായി സുസ്ഥിരത ഉള്ളവരും ഫോണിനോട് വളരെ കുറഞ്ഞ ആശ്രിതത്വം ഉള്ളവരാണെന്നു കണ്ടു. സ്ത്രീകളും ഫോണിനോട് കൂടുതൽ ആശ്രിതത്വം കാണിക്കുന്നതായി തെളിഞ്ഞു.

ആളുകൾക്ക് യഥാർത്ഥത്തിൽ സോൽഫോൺ ഉപയോഗവുമായി ആശ്രിതത്വം ഉണ്ടെന്നുള്ളതിനു തെളിവും ഉൾക്കാഴ്ചയും നൽകുന്ന ഈ പഠനം, ‘കംപ്യൂട്ടേഴ്സ് ഇൻ ഹ്യൂമൻ ബിഹേവിയർ’ ‌എന്ന ജേണലിലാണ് ‌പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: