Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈറ്റായി ജീവിക്കാം.. പറയാം ‘നോ ടെൻഷൻ’

happy

എപ്പോഴും ക്ഷീണം.. ഒന്നിനും ഒരു ഉൽസാഹവുമില്ല. വല്ലാത്തൊരു തളർച്ച.. ഇതാണോ നിങ്ങളുടെ പതിവുപരാതി? എങ്കിൽ ക്ഷീണമകറ്റി ഊർജസ്വലത നേടാൻ ഇതാ ചില കുറുക്കുവഴികൾ..

∙രണ്ടു മാസം കൂടുമ്പോൾ ഏതെങ്കിലും ഡോക്ടറെ കണ്ട് അത്യാവശ്യം വേണ്ട ഹെൽത്ത് ചെക്കപ്പുകൾ നടത്തുക. ആവശ്യമെങ്കിൽ വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.
∙എപ്പോഴും എന്തെങ്കിലും ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വെറുതെയിരുന്ന് മുഷിയരുത്
∙ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്ന യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക
∙ ധാരാളം വെള്ളം കുടിക്കുക.
∙നേരത്തെ ഉറങ്ങി, നേരത്തെ ഉണരുന്നത് ശീലമാക്കുക
∙ഇടയ്ക്കിടെ ചെറിയ യാത്രകൾക്കോ ബോട്ടിങ്ങിനോ മറ്റോ പോയി മനസ്സിന് ഉല്ലാസം നൽകുക
∙മറ്റുള്ളവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുകയും നർമങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക. അധികം മസിലുപിടിത്തം വേണ്ട
∙വേണ്ടത്ര പോഷകാംശമുള്ള ആഹാരങ്ങൾ കഴിക്കുക. അമിതഭക്ഷണം വേണ്ട.
∙ഈശ്വരവിശ്വാസം മനസ്സിന് പോസിറ്റീവ് എനർജി നൽകാൻ നല്ലതാണ്.