Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫിൽ ഒരു കിടിലൻ മലയാളി ഷോറൂം

bella-showroom-muscat-exterior സാനിറ്ററി വെയറുകളുടെ വിപണനകേന്ദ്രം എന്നതിൽ നിന്നും ഒരുപടി കൂടി കടന്ന്, അവ വീടുകളിൽ എപ്രകാരം ദൃശ്യമാകും എന്നതിന്റെ ഉൾക്കാഴ്ച കൂടി ഉപഭോക്താവിന് ലഭിക്കുന്നു എന്നതാണ് ഈ കടയുടെ സവിശേഷത.

ഒമാനിലെ മസ്‌ക്കറ്റിൽ ബെല്ല സാനിറ്ററി വെയറിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. പുതുമോടിയിൽ തിളങ്ങി നിൽക്കുകയാണ് കടയുടെ അകവും പുറവും. ബാത്റൂം ആക്‌സസറീസ്, കിച്ചൻ ആക്‌സസറീസ്, സാനിറ്ററി വെയറുകൾ തുടങ്ങി വീടുകളുടെ അകത്തളങ്ങളെ കാര്യക്ഷമമാക്കാനുള്ള ഉത്പന്നങ്ങൾ എല്ലാം ഒരു കുടകീഴിൽ ഇവിടെ ലഭ്യമാക്കുന്നു. ചെലവ് കുറച്ച് എന്നാൽ കാഴ്ചയ്ക്ക് പരമാവധി മൊഞ്ച് കൂട്ടിയുള്ള ഇന്റീരിയർ വേണം എന്നതായിരുന്നു ഉടമസ്ഥൻ നിസാറിന്റെ ആഗ്രഹം. ഇതിനു അനുസൃതമായാണ് ഇന്റീരിയർ ഒരുക്കിയത്.

bella-showroom-muscat-entrance

പുറത്തുകൂടി പോകുന്ന ആരുടേയും കണ്ണുകളെ ആകർഷിക്കുംവിധം വർണാഭമായാണ് കടയുടെ നെയിംബോർഡ് ഡിസൈൻ ചെയ്തത്. ചെലവ് കുറഞ്ഞ അലുമിനിയം കമ്പോസിറ്റ് പാനൽ ബോർഡുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

bella-showroom-muscat

കടയിലേക്ക് കയറുമ്പോൾ സ്വീകരിക്കുന്നത് ഗ്ലാസ് ഫ്ളോറിങ് നൽകിയ മൂന്ന് പടികളാണ്. ഇതിൽ എൽഇഡി ലൈറ്റുകൾ കൂടി നൽകിയതോടെ കാഴ്ചയ്ക്ക് ഭംഗിയേറുന്നു. ഇതിനൊപ്പം മൂന്ന് സ്‌റ്റെപ്പുകളിൽ വുഡൻ ഫ്ളോറിങ്ങും നൽകിയിരിക്കുന്നു. പകൽസമയങ്ങളിൽ പ്രകാശം സമൃദ്ധമായി ലഭിക്കാൻ നാലുവശങ്ങളിലും വിശാലമായ ഗ്ലാസ് ജനാലകളും നൽകിയിട്ടുണ്ട്.

bella-showroom-muscat-floor

പരമാവധി സ്ഥലം ഉപയുക്തമാക്കുന്നതിനായി ഓരോ ഇടങ്ങൾക്കും വേർതിരിവുകൾ നൽകിയിരിക്കുന്നു. സെറാമിക്സ്, ഷവറുകൾ, ഫോസറ്റ്, സിങ്ക്, സാനിറ്ററി ഉത്പന്നങ്ങൾക്ക് വിവിധ വിഭാഗങ്ങൾ നൽകിയിരിക്കുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു കൂടുതലും നൽകിയത്. എന്നാൽ ഇടങ്ങളെ വേർതിരിക്കാനായി പല തട്ടുകളായി വുഡൻ ഫ്ളോറിങ്ങും വുഡൻ ഫിനിഷുള്ള ടൈലുകളും പാകിയിരിക്കുന്നു. വാം ടോൺ ലൈറ്റിങ് അകത്തളങ്ങളിൽ മാന്ത്രികത നിറയ്ക്കുന്നു.

bella-showroom-muscat-inside

ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം റിസപ്‌ഷൻ ഏരിയ ആണ്. തറനിരപ്പിൽ അല്പം ഉയർത്തി വുഡൻ പാനലിങ് നൽകിയാണ് റിസപ്‌ഷൻ ഏരിയ ക്രമീകരിച്ചത്. ഇതിനു പിന്നിൽ കറുത്ത അക്രിലിക് ഗ്ലാസ് നൽകി സ്ഥാപനത്തിന്റെ പേര് കമനീയമായി അലങ്കരിച്ചിരിക്കുന്നു. ജിപ്സം ഫിനിഷിൽ ഇവിടെ ഫോൾസ് സീലിങ്ങും ലൈറ്റുകളും നൽകിയിട്ടുണ്ട്.

bella-showroom-muscat-recep

എല്ലായിടവും ഫോൾസ് സീലിങ്ങും പാനലിംഗും ചെയ്തിട്ടില്ല. വാഷ് ബേസിനുകളും ഷവറുകളും പ്രദർശിപ്പിച്ച വിഭാഗത്തിൽ മാറ്റ് ഫിനിഷുള്ള കറുത്ത പെയിന്റ് ആണ് നൽകിയത്. ഇതിനു ഹൈലൈറ്റർ ലൈറ്റിങ് കൂടി നൽകിയതോടെ ഫോൾസ് സീലിങ്ങിന്റെ പ്രതീതിയും കൈവന്നു.

bella-showroom-muscat-hall

വേറിട്ടുനിൽക്കുന്ന ഡിസൈൻ ആണ് സാനിറ്ററി ഉത്പന്നങ്ങളുടെ വിഭാഗത്തിൽ നൽകിയിരിക്കുന്നത്. ജിഐ ഫ്രയിമുകൾ ചരിച്ചു ഫ്രയിമുകൾ നൽകി അതിൽ മൾട്ടിവുഡ് കൊണ്ട് പാനലുകൾ നൽകിയാണ് യൂറോപ്യൻ ക്ലോസറ്റുകളുടെ പ്രദർശനം ഒരുക്കിരിക്കുന്നത്. 

bella-showroom-muscat-sanitary

പ്ലൈവുഡിന് പകരം ചെലവ് കുറഞ്ഞ എന്നാൽ ഈടുനിൽക്കുന്ന പാർക്കർ വുഡ് ആണ് പാനലിംഗിന് ഉപയോഗിച്ചത്. ഇതിൽ ഫോസെറ്റുകൾ ക്രമീകരിച്ചിരിക്കുന്നു.

bella-showroom-muscat-toilet

കിച്ചൻ സാമഗ്രികളുടെ വിഭാഗത്തിന് മൈക്ക കൊണ്ട് പാനലിങ് നൽകി. ഒപ്പം വുഡൻ ഫിനിഷ് ടൈലുകളും നൽകിയിരിക്കുന്നു.

bella-showroom-muscat-kitchen

ചുരുക്കത്തിൽ സാനിറ്ററി വെയറുകളുടെ വിപണനകേന്ദ്രം എന്നതിൽ നിന്നും ഒരുപടി കൂടി കടന്ന്, അവ വീടുകളിൽ എപ്രകാരം ദൃശ്യമാകും എന്നതിന്റെ ഉൾക്കാഴ്ച കൂടി ഉപഭോക്താവിന് ലഭിക്കുന്നു എന്നതാണ് ഈ കടയുടെ സവിശേഷത. 

bella-showroom-muscat-bath

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Madela, Muscat

Area- 3500 SFT

Owner- Nisar

Mob- +96879020786

Design- Asif Rahman

Ar. Architecture, Nilambur

Mob- 9562980000

Completion year- 2017

Read more on Commercial Shop Plan Commercial Shop Design