Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലം നികത്തി വീട് പണിയുമ്പോൾ...

slim-fit-construction വയലോ പാടമോ പോലുള്ള പ്രദേശങ്ങൾ നികത്തിയെടുത്ത് വീടുപണിയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം...

വീടു പണിയുടെ ആദ്യപടിയാണ് കെട്ടിടനിർമാണത്തിനു യോജിച്ച സ്ഥലം കണ്ടെത്തുന്നത്. സ്ഥലം വാങ്ങാനുള്ള അന്വേഷണത്തിൽ മുതൽ ശ്രദ്ധയുണ്ടാകണം. വീടിന്റെയും സ്ഥലത്തിന്റെയും വിൽക്കൽ വാങ്ങൽ ആവശ്യങ്ങൾക്കു ബ്രോക്കർമാരെ ഏൽപിച്ച് കണ്ണുംപൂട്ടി ഒരു സ്ഥലവും വാങ്ങരുത്. സ്ഥലം കാണാൻ പോകുമ്പോൾത്തന്നെ ഇതു കണ്ടമായിരുന്നോ പാടമായിരുന്നോ നികത്തുഭൂമിയാണോ എന്നെല്ലാം നോക്കി മനസ്സിലാക്കണം.

ഭൂമിയുടെ ആധാരവും അതിന്റെ അടിയാധാരമോ പട്ടയമോ കർശനമായി പഠിച്ചു മാത്രമേ സ്ഥലക്കച്ചവടത്തിലിടപെടാവൂ. ഇന്നത്തെ സാഹചര്യത്തിൽ വളരെ വിലകുറച്ച് തരുവാൻ തയാറാകുന്ന പക്ഷം പ്രത്യേകിച്ചും ഉടമസ്ഥാവകാശം, കൈവശസർട്ടിഫിക്കറ്റ്, പോക്കുവരവുരേഖ, നികുതിരശീത്, കുടിക്കടം തുടങ്ങിയ സർവരേഖകളും വാങ്ങി ആധാരത്തിന്റെ പകർപ്പുസഹിതം ഒരു ലീഗൽ അഡ്വൈസറെത്തന്നെ സമീപിക്കുന്നതിൽ തെറ്റില്ല. അവർ നൂറുശതമാനം ശരിവച്ചാലേ കച്ചവടത്തിൽ ഇടപെടാവൂ.

aadharam

പാടം, നിലം എന്നൊക്കെയാണ് ആധാരത്തിൽ പ്രസ്തുത ഭൂമിയെ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ സംശയിക്കുന്ന കെഎൽയു ചട്ടം നിർബന്ധമായും മറികടക്കേണ്ടിവരും. പറമ്പെന്നോ പുരയിടമെന്നോ ആണെങ്കിൽ അക്കാര്യത്തിൽ പിന്നെ ആശങ്കയ്ക്കിടമില്ല. ഭൂമിയുടെ വിലയിലും ക്രയവിക്രയത്തിലും അനുഭവപ്പെട്ടു കാണുന്ന മാന്ദ്യം ഭാവിയിൽ ഇതിന്റെ അസ്ഥിരതയെയാണു സൂചിപ്പിക്കുന്നതെന്നോർക്കണം. അമിതവിലയ്ക്കു വാങ്ങി ഭാവിയില്‍ ഏതെങ്കിലുമൊരവസരത്തില്‍ വിറ്റൊഴിയേണ്ട അവസ്ഥ വരുമ്പോൾ വലിയൊരു നഷ്ടം ആ ഇനത്തിൽ സംഭവിച്ചേക്കാം.

Read more- House Construction Tips Plan Kerala