Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരൂരിന്റെ 'ഫരാഗോ'; ഓക്സ്ഫഡിന്റെ ഉത്തരം!

Shashi Tharoor അവസാനം സാക്ഷാൽ ഓക്സ്ഫഡ് ഡിക്ഷ്ണറി തന്നെ ഫരാഗോയുടെ അർഥം പറയാൻ രംഗത്തെത്തിയിരിക്കുന്നു.

കഴിഞ്ഞവാരം സമൂഹമാധ്യമങ്ങളിൽ താരമായത് രഞ്ജിപണിക്കർ സിനിമകളിൽ കാണുന്നതുപോലെയുള്ള ശശി തരൂരിന്റെ കടുകട്ടി ഭാഷാപ്രയോഗങ്ങൾ ആയിരുന്നു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വാർത്താചാനൽ പുറത്തുവിട്ട വാർത്തയും അതിനോടു ശശി തരൂർ പ്രതികരിച്ച രീതിയും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചാനലിന്റെ കണ്ടെത്തലിനോടുള്ള പ്രതികരണത്തിന് തരൂർ ഉപയോഗിച്ച ഇംഗ്ലിഷ് വാക്കുകളായിരുന്നു ഇതിനു കാരണം. ആർക്കും അത്ര പെട്ടെന്ന് മനസ്സിലാകാത്ത ഇംഗ്ലീഷ് വാക്കുകൾ കണ്ടു സോഷ്യൽമീഡിയ ഒന്നടങ്കം അന്തിച്ചുനിന്നു.

വാക്കുകളുടെ അർഥം ആർക്കും മനസിലായിരുന്നില്ല പ്രത്യേകിച്ച് farrago എന്ന വാക്ക്. കുറേ ഭാഷാവിദഗ്ധർ തരൂരിന്റെ ട്വീറ്റിനെ കഴിയാവുന്ന വിധത്തിലെല്ലാം തർജ്ജമ ചെയ്തിരുന്നു. എന്നാൽ farrago അപ്പോഴും കുഴപ്പിക്കുന്ന രീതിയിൽ തന്നെ നിലനിന്നു. ഇതിനെ ചൊല്ലി കുറേ ട്രോളുകളും ഇറങ്ങിയിരുന്നു. അവസാനം സാക്ഷാൽ ഓക്സ്ഫഡ് ഡിക്ഷ്ണറി തന്നെ വേണ്ടി വന്നു അർഥം പറയാൻ.

മൂന്നു ദിവസം മുൻപ് ഓക്സ്ഫഡ് ഡിക്ഷ്ണറി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് വാക്കിന്റെ കൃത്യമായ അര്‍ഥം വ്യക്തമാക്കിയത്. തരൂരിന്റെ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.

faraggo means 'A confused mixture' എന്നാണ് ഓക്സ്ഫഡ് ഡിക്ഷ്ണറി വ്യക്തമാക്കിയത്. മലയാളത്തിൽ 'ആശയക്കുഴപ്പമുണ്ടാക്കുന്ന സങ്കരം, കുഴപ്പിക്കുന്ന മിശ്രണം' എന്നൊക്കെ അർഥം വ്യാഖ്യാനിക്കാം.