Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനമില്ലാത്ത ജീവിതമാണ് മലയാളിയുടേതെന്ന് സക്കറിയ

zacharia1

സമാധാനമില്ലാത്ത ജീവിതമാണ് മലയാളിയുടേതെന്ന് എഴുത്തുകാരൻ സക്കറിയ. രാഷ്ട്രീയ പാർട്ടികളും ജാതിമത ശക്തികളും ചേർന്ന് സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെ നടുവിലാണ് മലയാളികളുടെ ജീവിതം. മനോരമ ന്യൂസ് കോൺക്ലേവിന്റെ പശ്ചാത്തലത്തിലാണ് മലയാളിയുടെ സന്തോഷത്തെയും സംതൃപ്തിയെയും പറ്റിയുള്ള സക്കറിയയുടെ നിരീക്ഷണങ്ങൾ. 

സന്തോഷവും സംതൃപ്തിയുമെല്ലാം മലയാളിക്ക് എങ്ങനെ നിഷേധിക്കപ്പെടുന്നെന്ന് സക്കറിയ വിശദീകരിച്ചു. സമാധാനമാണ് ജീവിതത്തിൽ പ്രധാനം.  

രാഷ്ട്രീയപാർട്ടികളും ജാതി-മത ശക്തികളും മാധ്യമങ്ങളും മലയാളിയെ നിരന്തരമായി അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ഒരു വശത്ത് അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും, മറുവശത്ത് അരക്ഷ·ിതാവസ്ഥ സൃഷ്ടിക്കുന്ന ജാതി, മത ശക്തികൾ. ഈ ശക്തികളെല്ലാം ചേർന്ന് മലയാളികളെ കഠിനഹൃദയരും സ്നേഹമില്ലാത്തവരുമാക്കി. 

ആഡംബരത്തിലാണ് മലയാളിയുടെ സംതൃപ്തി. പണമുണ്ടെങ്കിലും മലയാളി ഉദ്ദേശിക്കുന്ന രീതിയിൽ ദൈനംദിന ജീവിതം സാധ്യമാകുന്നില്ല. നിരപരാധിയും ഇരയും നിസഹായനുമായ മലയാളിക്ക് പുതിയ സംവിധാനം പടുത്തുയർത്താൻ ശേഷിയില്ല. അവന്റെ കർതൃത്വം അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികളും മത, ജാതി ശക്തികളും മാധ്യമങ്ങളുമാണ് മാറ്റമുണ്ടാക്കാൻ ഉത്തരവാദിത്വപ്പെട്ടവരെന്നും സക്കറിയ നിരീക്ഷിക്കുന്നു.