Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കരച്ചില്‍ മതിയാക്കുകെന്നെന്നോടു ചൊല്ലായ്ക നീ'

subhash ഈവ് എന്‍സ്ലര്‍, സുഭാഷ് ചന്ദ്രൻ

മനസ്സിനെ മനുഷ്യന് അടക്കാൻ പറ്റുമോ? കരയാതെ, ചിരിക്കാതെ എത്രത്തോളം ഒരു പച്ചമനുഷ്യന് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയും. അറ്റ്ലാന്റിക് സമുദ്രത്തോട് അടങ്ങികിടക്കാൻ പറയും പോലെ എത്ര അർത്ഥശൂന്യമാണ് മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുക എന്നത്. ഈവ് എൻസ്ലറുടെ കവിതയ്ക്ക് മലയാള തർജമയുമായി എത്തിയിരിക്കുകയാണ് സുഭാഷ് ചന്ദ്രൻ. വജൈന മോണോലോഗ് എന്ന കൃതിയിലൂടെ ലോകപ്രശസ്തയായ ഈവ് എന്‍സ്ലര്‍ എഴുതിയ ഒരു കുഞ്ഞുകവിത ഇതാ. വായിച്ചപ്പോളുണ്ടായ രസം മുറിയുംമുമ്പ് അതൊന്ന് മലയാളത്തിലാക്കി നോക്കി എന്ന ആമുഖത്തോടെ സുഭാഷ് ചന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കവിത ഇങ്ങനെ–

വജൈന മോണോലോഗ് എന്ന കൃതിയിലൂടെ ലോകപ്രശസ്തയായ ഈവ് എന്‍സ്ലര്‍ എഴുതിയ ഒരു കുഞ്ഞുകവിത ഇതാ. വായിച്ചപ്പോളുണ്ടായ രസം മുറിയുംമുമ്പ് അതൊന്ന് മലയാളത്തിലാക്കി നോക്കി. ഒറിജിനലും തര്‍ജമയും ഇവിടെ കൊടുക്കുന്നു. ഈവ് എൻസ്ലര്‍ക്ക് ഒരു വന്ദനം. എന്നെ പ്രചോദിപ്പിച്ചതിന്.

'Don't tell me not to cry

To calm it down

Not to be etxreme

To be reasonable

I am an emotional creature

It's how the earth got made

How the wind continues to pollinate

You don't tell the Atlantic Ocean to behave '

Eve Ensler

കരച്ചില്‍ മതിയാക്കുകെന്നെന്നോടു ചൊല്ലായ്ക നീ; 

അടക്കം ശീലിക്കാനും അമിതം വെടിയാനും!

ഞാനൊരു വികാരോഗ്ര ജീവി, യെന്നാത്മാവിനെ-

പ്പോലത്രെ മണ്ണും മണ്ണില്‍ 

വിത്തിന്റെ കാറ്റോട്ടവും!

ആകയാല്‍ പറയാതെ, അറ്റ്‌ലാന്റിക്‌ സമുദ്രത്തോടാടാതെ,പാടാതെ-

യൊന്നടങ്ങിക്കിടക്കുവാന്‍!

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം