Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന്റെ നായികയായി തൃഷ മലയാളത്തിൽ; സംവിധാനം ശ്യാമപ്രസാദ്

shyamaprasad-hey-jude

ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടുത്ത മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.'ഹേ ജൂഡ്' എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് എന്ന കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കും. നേരത്തെ ഇവിടെ എന്ന സിനിമയിൽ നിവിൻ പോളിയും ശ്യാമപ്രസാദും ഒന്നിച്ചിരുന്നു.

നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം തൃഷയാണ്. തൃഷ നായിയാകുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ജൂഡ്.

തികച്ചും ഒരു പ്രണയ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്നു സംവിധായകൻ ശ്യാമപ്രസാദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ അനിൽകുമാർ ആണ് നിർമാണം.

Your Rating: