Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി മോഹൻലാല്‍ വിതരണം ചെയ്യും

rajini-kabali

രജനീകാന്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കബാലി കേരളത്തിൽ വിതരണത്തിനെത്തിക്കാൻ മോഹൻലാൽ. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

എട്ടര കോടി രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ഒരു അന്യഭാഷ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തുക കൂടിയാണിത്.

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രചാരണത്തിന് വേണ്ടി രജനി കേരളത്തിലെത്തുമെന്നും േകൾക്കുന്നു. കബാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇരുപതോളം രാജ്യങ്ങളിൽ രജനി യാത്ര ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലും രജനി എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. 150 ഓളം തിയറ്ററുകളിലാകും ചിത്രം കേരളത്തിൽ റിലീസിനെത്തുക.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....

രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.


 

Your Rating: