Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോഹൻലാൽ’ ആയി മഞ്ജു വാര്യർ

sajid-mohanlal

1980 ലെ ക്രിസ്മസ് ദിനത്തിലാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസാകുന്നത്. തെളിച്ചുപറഞ്ഞാൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ തുടക്കം. അതേദിവസമാണ് ആ പെൺകുട്ടി ജനിക്കുന്നത്. അവളൊരു മോഹൽലാൽ ആരാധിക ആയില്ലെങ്കിലേ അത്ഭുതമൊള്ളൂ. ആ കട്ട ആരാധികയുടെ ജീവിതത്തിലൂടെയാണ് ‘മോഹൻലാൽ’ എന്ന സിനിമ സഞ്ചരിക്കുന്നത്.

ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തിന് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മോഹൻലാൽ’. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറാണ് ചിത്രത്തിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി അഭിനയിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം വരെയുള്ള മോഹൻലാൽ ചിത്രങ്ങളിലൂടെയുള്ള യാത്രയാകും സിനിമ. ചിത്രത്തിന്റെ പ്രീ–പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. സുനീഷ് വാറനാടിന്റേതാണ് കഥ.