Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകനെതിരെ ക്വട്ടേഷന്‍: മോഡലിന് മൂന്ന് വര്‍ഷം തടവുശിക്ഷ

preety-madhur

സംവിധായകൻ മധൂർ ഭണ്ഡാർക്കറെ വധിക്കാൻ ക്വട്ടേഷൻ നൽകിയ മോഡലിന് മൂന്നുവർഷം തടവുശിക്ഷ. മുംബൈ സെഷൻസ് കോടതിയാണ് മോഡൽ പ്രീതി ജയിനിന് ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയും നൽകണം. രണ്ടായിരത്തി അഞ്ചിൽ മധൂർ ഭണ്ഡാർക്കറെ വകവരുത്താൻ അധോലോക നേതാവ് അരുൺ ഗാവ് ലിയുടെ സംഘത്തിന് എഴുപത്തയ്യായിരം രൂപക്ക് ക്വട്ടേഷൻ നൽകിയെന്ന കേസിലാണ് ശിക്ഷ. 

നേരത്തെ മധൂർ ഭണ്ഡാർക്കെതിരെ പ്രീതി ജയിൻ ബലാൽസംഘത്തിന് പരാതി നൽകിയിരുന്നെങ്കിലും സുപ്രീം കോടതി കേസ് തള്ളിയിരുന്നു. സിനിമയിൽ നായികയാക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി 99 മുതൽ 2004വരെ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു മോഡലിന്റെ പരാതി.

2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2004ല്‍ പ്രീതി ജെയ്ന്‍ മധൂര്‍ ഭണ്ഡാര്‍കര്‍ക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സംവിധായകനെ വധിക്കാന്‍ പ്രീതി ജെയ്ന്‍ തീരുമാനിച്ചത്. ഇതിനായി 75,000 രൂപയ്ക്ക് തന്‍റെ കൂട്ടുപ്രതികളെ പ്രീതി വാടകയ്ക്ക് എടുത്തു. 

ദൗത്യം നടക്കാതെ വന്നതിനെ തുടര്‍ന്ന് പ്രീതി പണം തിരികെ ചോദിച്ചു. തുടര്‍ന്ന് പ്രതികള്‍ വിഷയം രാഷ്ട്രീയ നേതാവ് അരുണ്‍ ഗാവ്‌ലിയെ അറിയിക്കുകയും അദ്ദേഹം പോലീസില്‍ അറിയിക്കുകയുമായിരുന്നു. 

ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷം 2005 സെപ്റ്റംബര്‍ 10ന് പ്രീതി അടക്കമുള്ള പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രീതിയുടെ കൂട്ടുപ്രതിയായ നരേഷിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതിയും മറ്റൊരു പ്രതിയായ ശിവറാം ദാസും പിന്നീട് അറസ്റ്റിലായി. ദക്ഷിണ മുംബൈയിലെ സെവ്‌രിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ തുടങ്ങിയ വിചാരണ പിന്നീട് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.