Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ സിനിമയിൽ ഈ താരം നായകനാകണം; സച്ചിൻ

ഒരു ഡോക്യുമെന്ററി ആയിട്ട് കൂടി സച്ചിൻ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ബോക്സ്ഓഫീസിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ആഴ്ച പിന്നിടുമ്പോൾ ചിത്രം വാരിക്കൂട്ടിയത് 27.75 കോടിയാണ്. 

ബോളിവുഡിൽ ഇതിന് മുമ്പിറങ്ങിയ ബയോപ്പിക്കുകളായപാൻസിങ് തോമർ, ഭാഗ് മിൽഖാ ഭാഗ്, മേരി കോം, എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി എന്നിവയെല്ലാം എന്റർടെയ്ൻമെന്റ് ചേരുവകൾ ചേർത്തൊരുക്കിയ ജീവചരിത്ര സിനിമകളാണ്. സച്ചിന്റെ വേഷം സിനിമയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തേക്കാൾ മികച്ചൊരാളെ കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടാണ് സംവിധായകൻ എർസ്കിന് ഇതൊരു ഡോക്യുമെന്ററിയാക്കി മാറ്റേണ്ടി വന്നതും.

സച്ചിന്റെ ജീവിതം ഒരു ബോളിവുഡ് സിനിമയായി കാണണമെന്ന ആഗ്രഹം ആരാധകര്‍ക്ക് ഇപ്പോഴും ബാക്കി. അങ്ങനെയെങ്കിൽ സച്ചിന്റെ റോളിൽ ഏത് നടൻ അഭിനയിക്കണം. ഈ ചോദ്യം സാക്ഷാൽ സച്ചിൻ തെൻഡുൽക്കറോടും ചോദിക്കുകയുണ്ടായി.

Sachin-&-Anjali-with-Amir-Khan

അദ്ദേഹത്തിന്റെ മനസ്സിൽ ആ നടൻ ആമിർ ഖാൻ ആണ്. അതിനൊരു കാരണവും ഉണ്ടെന്ന് സച്ചിൻ പറയുന്നു. ‘എന്റെ ജീവിതം ആസ്പദമാക്കി മറ്റൊരു സിനിമ പുറത്തെത്തിയാല്‍ ആ റോളില്‍ ആമിര്‍ഖാന്‍ വരണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിനാവും ആ വേഷം ഏറ്റവും അനുയോജ്യം. ലഗാൻ സിനിമായണ് ആ തോന്നലിന് കാരണം.’–സച്ചിൻ പറയുന്നു.

Sachin-&-Anjali-with-Shahrukh-Khan

ആമിർ തന്റെ അടുത്തസുഹൃത്താണെന്നും അദ്ദേഹവുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ടെന്നും സച്ചിൻ പറഞ്ഞു.