Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം ഗൗരവമാണെന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു: അഭിഷേക് ബച്ചൻ

aishwarya-love

ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും പ്രണയവും വിവാഹവും ജീവിതവും ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചർച്ചാവിഷയമാണ്. എന്നാൽ, പ്രണയകാലത്തെക്കുറിച്ച് അധികമൊന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇത്തവണ, ആ പതിവ് തെറ്റിച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ. ഐശ്വര്യയോടു വിവാഹാഭ്യർത്ഥന നടത്തിയതിനെപ്പറ്റി അഭിഷേക് ബച്ചൻ മനസു തുറന്നു. 

"ദായി അക്ഷർ പ്രേം കേ എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അന്നു മുതൽ നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. മറ്റു സിനിമാതിരക്കുകൾക്കിടയിലും ഞങ്ങളുടെ സൗഹൃദം വളർന്നു. ഉമ്രാവോ ജാൻ എന്ന സിനിമയോടെ ഞങ്ങൾക്കിടയിലെ പ്രണയം ഗൗരവമാണെന്നു തിരിച്ചറിഞ്ഞു. അതിനുശേഷം ഞാൻ ഐശ്വര്യയോടു വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു," അഭിഷേക് ബച്ചൻ വെളിപ്പെടുത്തി. 

ഐശ്വര്യ ഒരു സൂപ്പർ–വുമൺ ആണ്.  ജോലിയായാലും ആരാധ്യയുടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണെങ്കിലും പൂർണ ആത്മാർത്ഥയോടെയാണ് അവർ ഓരോ കാര്യങ്ങളും ചെയ്യുന്നത്, അഭിഷേക് കൂട്ടിച്ചേർത്തു. 

എട്ടു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒന്നിച്ചഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരദമ്പതിമാർ. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുൻ എന്ന ചിത്രത്തിലാണ് അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്നത്. ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും.