Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരൺ ജോഹറിനെതിരെ അജയ് ദേവ്ഗൺ

karan-ajay

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് അജയ് ദേവ്ഗണ്‍. അജയ് ദേവ്ഗണിന്റെ ബിഗ് ബജറ്റ് ചിത്രം ശിവായ്‌യെ തകര്‍ക്കാന്‍ കരണ്‍ ജോഹര്‍ 25 ലക്ഷം നല്‍കിയതായാണ് വാര്‍ത്ത.

തന്റെ ഏറ്റവും പുതിയ ചിത്രമായ യേ ദില്‍ ഹൈ മുശ്കിലിനെ പുകഴ്ത്തി ട്വീറ്റ് ചെയ്യാന്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ നിരൂപകനായ കമാല്‍ ആര്‍ ഖാന് 25 ലക്ഷം രൂപ നല്‍കിയെന്നാണ് അജയ് ദേവ്ഗണ്‍ തെളിവുസഹിതം ആരോപിക്കുന്നത്.

അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രമായ ശിവായിയും ഏ ദില്‍ ഹൈ മുശ്കിലും ദീപാവലിക്ക് തീയറ്ററില്‍ ഏറ്റുമുട്ടാനിരിക്കെയാണ് ഇരുചിത്രങ്ങളുടേയും താരങ്ങളും അണിയറ പ്രവര്‍ത്തകരും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്. പുതിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ സിനിമയെ വിമർശിച്ച് കെആർകെ രംഗത്തെത്താറുണ്ട്. രൂക്ഷമായ ഭാഷയിലായിരിക്കും സിനിമയെ വിമർശിക്കുക.

ശിവായിയിലെ നായകനും സംവിധായകനുമായ അജയ് ദേവ്ഗണ്‍ കോഴ ആരോപണം തെളിയിക്കുന്ന ഓഡിയോ പുറത്തുവിട്ടിട്ടുണ്ട്. കമാല്‍ ആര്‍ ഖാനും ശിവായിയുടെ സഹനിര്‍മാതാവ് കുമാര്‍ മംഗതും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നത്. യേ ദില്‍ ഹൈ മുശ്കിലിനെ പുകഴ്ത്തി ട്വീറ്റ് ചെയ്താല്‍ 25 ലക്ഷം രൂപ നല്‍കാമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ പറഞ്ഞതായി കമാല്‍ ആര്‍ ഖാന്‍ സംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.

കരണ്‍ ചിത്രത്തെ പുകഴ്ത്തിയ കമാല്‍ അജയ് ചിത്രത്തെ കണക്കിന് കളിയാക്കുന്നുമുണ്ട്. ശിവായിയെ ഹിമ്മത്‌വാല എന്ന പരാജയമായ സിനിമയുടെ രണ്ടാം ഭാഗം എന്നാണ് കമാല്‍ വിശേഷിപ്പിക്കുന്നത്.