പാക്കിസ്ഥാൻ സിനിമ താരങ്ങളായ അയേഷ ഒമറും അസ്ഫർ റഹ്മാനും അപകടത്തിൽപ്പെട്ടു. വസ്ത്രവ്യാപര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി കറാച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് കാർ മാർഗം വരികയായിരുന്നു ഇരുവരും. സിനിമ താരങ്ങളായ അനുഷെ അഷ്റഫും അബ്ബാസ് ജാഫ്രിയും മറ്റൊരു കാറിൽ ഇവരെ അനുഗമിക്കുന്നുണ്ടായിരുന്നു.
കറാച്ചി സൂപ്പർ ഹൈവേയിൽ നൂറിയാബാദിനു സമീപം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട മറ്റൊരു വാഹനം ഇവരുടെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇരുവരെയും കറാച്ചി സൗത്ത് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരും അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.