പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ പോലീസ് കേസെടുത്തു. മുംബൈയില്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 24കാരിയെ നടൻ തല്ലിയെന്നാണ് ആരോപണം.
മുംബൈ വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ പരാതി ലഭിച്ചത്. നവാസുദ്ദീന്‍ സിദ്ദീഖി താമസിക്കുന്ന ഹൗസിംഗ് കോളനിയില്‍ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം 354-ാം വകുപ്പ് പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
നവാസുദ്ദീന്‍ സിദ്ദീഖി താമസിക്കുന്ന അതേ ഹൗസിംഗ് കോളനിയിലെ അന്തേവാസിയാണ് പരാതി നല്കിയ പെണ്‍കുട്ടി. പാര്‍ക്കിംഗ് ഏരിയ സിദ്ദിഖി ഒറ്റയ്ക്ക് കൈയടക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ചെന്നപ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് നവാസുദ്ദീന്‍ സിദ്ദീഖി പ്രതികരിക്കാന്‍ തയ്യാറായില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.