Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 വര്‍ഷങ്ങള്‍ക്ക് ശേഷം അസിന്‍ എത്തി

asin-abhishek

മലയാളിയും ബോളിവുഡ് സുന്ദരിയുമായ അസിനെ ഈയിടെയായി സിനിമയില്‍ കാണാനേ ഇല്ലായിരുന്നു. 2012ല്‍ പുറത്തിറങ്ങി ഖിലാഡി 786 എന്ന ചിത്രത്തിലാണ് അസിന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. തമിഴിലാകട്ടെ വിജയ് ചിത്രമായ കാവലനിലും.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അസിന്‍ സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. ഓള്‍ ഈസ് വെല്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിഷേക് ബച്ചന്‍റെ നായികയായാണ് അസിന്‍ വീണ്ടുമെത്തുന്നത്. ഓ മൈ ഗോഡ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

'All Is Well' Official Trailer | Abhishek Bachchan, Asin

രോഹിത് ഷെട്ടിയുടെ ബോല്‍ ബച്ചന്‍ എന്ന ചിത്രത്തില്‍ അഭിഷേകിന്റെ അനിയത്തിയായി അസിന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ നായികയായി അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത് ഇതാദ്യമാണ്. ഋഷി കപൂര്‍ , സുപ്രിയ പഥക് എന്നിവരാണ് മറ്റുതാരങ്ങള്‍. സൊനാക്ഷി സിന്‍ഹ അതിഥിതാരമായി എത്തുന്നു. ചിത്രം ആഗസ്റ്റ് 21 ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.