Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിടൗണിൽ താരമായി അദിറ

adira

അദിറയുടെ ചിത്രമാണ് ബിടൗണിൽ വൈറലായി മാറുന്നത്. അദിറയെ അറിയില്ലെ? ബോളിവുഡ് സുന്ദരി റാണി മുഖർജിയുടെയും നിർമാതാവ് ആദിത്യ ചോപ്രയുടെയും മകൾ. റാണി തന്നെയാണ് മകളുടെ ആദ്യ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

തന്റെ ഏറ്റവും വലിയ നിധി എന്ന തലക്കെട്ടോടെയാണ് ചിത്രം ആരാധകർക്കായി പങ്കുവച്ചത്. ബിടൗണിലെ വലിയ സെലിബ്രിറ്റി ദമ്പതികളായ ഇരുവരും ഒരുപരിപാടിക്കും ഒരുമിച്ച് പങ്കെടുക്കാറില്ല. കാമറകണ്ണുകളെ ഒഴിവാക്കാൻ മകളുമായി ഇരുവരും പൊതുപരിപാടികളിലും എത്തിയുമില്ല.

കഴിഞ്ഞ ഡിസംബർ ഒൻപതിനാണ് റാണി മുഖർജി അമ്മയാകുന്നത്.