നടി കങ്കണ റനാവത്തുമായി തനിക്കു ബന്ധമൊന്നുമില്ലെന്നു വ്യക്തമാക്കുന്ന ട്വീറ്റിൽ മാർപാപ്പയെ പരാമർശിച്ചതിനു നടൻ ഋതിക് റോഷൻ മാപ്പ് പറഞ്ഞു. പരാമർശം മനഃപൂർവമല്ലെന്നും മതവികാരങ്ങൾ വ്രണപ്പെട്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും ഋതിക് ട്വിറ്ററിൽ കുറിച്ചു.
മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ഡോ. ഏബ്രഹാം മത്തായി നടന് വക്കീൽ നോട്ടിസ് അയച്ചിരുന്നു. മാർപാപ്പയെക്കുറിച്ച് പരാമർശം നടത്തിയതിന് ഏഴുദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചിരുന്നു.
ഋതിക് തന്റെ കാമുകനായിരുന്നുവെന്നു നടി കങ്കണ റനാവത്ത് നടത്തിയ പരാമർശത്തിനു നൽകിയ മറുപടിയാണു വിവാദമായത്. ഈ സ്ത്രീകളുമായുള്ളതിനേക്കാൾ മാർപാപ്പയുമായാണു തനിക്കൊരു ബന്ധമുണ്ടാകാൻ സാധ്യതയെന്നായിരുന്നു ‘ക്രിഷ്’ താരത്തിന്റെ ട്വീറ്റ്.