Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണക്കാര്യത്തിൽ എല്ലാം ഉടൻ പുറത്തുവരും; ഹൃതിക്

kangana-hrithik

ഹൃതിക്–കങ്കണ പോരും വിവാദവുമൊക്കെ ഏവരും മറന്ന മട്ടാണ്. ഇരുവരുടെയും നിയമയുദ്ധമൊക്കെ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. എന്നാൽ ഇതൊന്നും ഹൃതിക് മറന്നിട്ടില്ല. താനൊന്നും മറച്ചുവച്ചിട്ടില്ലെന്നും ഉടൻ തന്നെ നിങ്ങൾക്ക് മുന്നില്‍ എല്ലാം വെളിപ്പെടുമെന്നും ഹൃതിക് പ്രതികരിച്ചു.

ഈ വിഷയത്തിൽ ഇത് ആദ്യമായാണ് താരം പ്രതികരിക്കുന്നത്. ‘എന്റെ പുറകിൽ ഒന്നുമില്ല. എന്റെ മുന്നിലാണ് എല്ലാം. താമസിയാതെ അത് നിങ്ങളുടെ മുന്നിലും എത്തും.’–ഹൃതിക് പറഞ്ഞു. ഐഫ അവാർഡ് ദാന ചടങ്ങിനിടെയായിരുന്നു ഹൃതിക്കിന്റെ പ്രതികരണം.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെ തന്നെ മുൻകാമുകനെന്ന് വിളിച്ച കങ്കണയ്ക്കെതിരെ ആദ്യം മാനനഷ്ട കേസ് കൊടുത്തത് ഹൃതിക് ആണ്. പിന്നീട് കങ്കണയും ഹൃതിക്കിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഇമെയിലിലൂടെ ഹൃതിക് തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു താരത്തിന്റെ വാദം. എന്നാല്‍ ആ മെയില്‍ ഐ.ഡി താന്‍ തയ്യാറാക്കിയതല്ലെന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. ഇതോടെ ഈ സംഭവത്തിന്റെ പേരില്‍ ഇരുവരും വീണ്ടും വക്കീല്‍ നോട്ടീസുകള്‍ അയയ്‌ക്കുകയായിരുന്നു.