Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്നു കാത്തിരുന്നു തീരുമാനമായി

salman

ഹൊ! അവസാനം അത് സംഭവിക്കാൻ പോകുന്നു. സൽമാൻ ഖാനെ ഇനിയാരും ബാച്ചിലർ എന്ന് വിളിക്കരുത്. പ്രണയങ്ങൾക്കും പ്രണയ തകർച്ചകൾക്കും ഗോസിപ്പുകൾക്കുമൊടുവിൽ സൽമാൻ റൊമാനിയൻ സുന്ദരി ലുലിയ വന്തൂറിനെ സ്വന്തമാക്കാനൊരുങ്ങുന്നു.സൽമാൻ ഈ ലോകത്ത് ഏറ്റവും അധികം സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ അമ്മ സൽമയുടെ കൈപിടിച്ച് ലുലിയ ഇന്ത്യയിലെത്തി. കല്യാണത്തെ കുറിച്ചുള്ള തീരുമാനങ്ങൾ ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ലുലിയ അമ്മയുടെ കൈപിടിച്ച് നടക്കുമ്പോൾ സൽമാനും ഒപ്പമുണ്ടായിരുന്നു. പ്രണയത്തിലാണെങ്കിലും വളരെ ചുരുക്കം സമയങ്ങളിൽ മാത്രമേ ഇരുവരേയും ഒരുമിച്ച് കണ്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഈ വരവിന് വൻ പ്രാധാന്യം നൽകുകയാണ് സിനിമാ ലോകം.

അമ്പതുകാരനായ സൽമാന്റെ സിനിമകൾ പോലെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് കല്യാണക്കാര്യവും. സുഖമില്ലാത്ത അമ്മയുടെ നിർബന്ധമാണ് സൽമാനെ ഇത്രവേഗം കല്യാണത്തിലേക്കെത്തിച്ചതെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ വിവാഹം നടത്തുവാനാണ് ആലോചിക്കുന്നത്.  

Your Rating: