Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ് കുമാറിന്റെ കൈ മുറിച്ച ആരാധകൻ

akshay

അക്ഷയ് കുമാറിന്റെ അംഗരക്ഷകൻ ആരാധകനെ മർദ്ദിച്ചതിന് താരം മാപ്പുപറഞ്ഞിരുന്നു. ഇനി ഇതുപോലുള്ള സംഭവം ഉണ്ടാകില്ലെന്ന് താരം പറയുകയും ചെയ്തു.

എന്നാൽ ആരാധന രണ്ടു തരത്തിലുണ്ടെന്ന് അക്ഷയ് കുമാർ പറയുന്നു. സിനിമാതാരങ്ങൾക്കും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് തന്നെ ഉണ്ടായ ഒരു അനുഭവം ഞാൻ പറയാം.

മൂന്ന് വർഷം മുൻപുള്ള കാര്യമാണ് ഞാൻ പറയുന്നത്. സിനിമയുടെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ്. കുറെ ആളുകളുണ്ട്. എല്ലാവർക്കും കൈകൊടുക്കുന്ന തിരക്കിലായിരുന്നു. പെട്ടന്ന് കൈയിൽ നോക്കുമ്പോൾ നിറയെ രക്തം.

SHOCKING! When A Fan Cut Akshay Kumar's Palm With A Blade

കൈ കൊടുക്കുന്ന സമയത്ത് ആരോ ഒരാൾ അയാളുടെ വിരലുകള്‍ക്കിടയിൽ ബ്ലേഡ് വച്ച് ചെയ്തതാണ്. അയാള്‍ ഒരു ഭ്രാന്തനായിരിക്കാം, വിഡ്ഢിയായിരിക്കാം. ഇതുപോലുള്ള കാര്യങ്ങളും താരങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

അഭിനേതാക്കളാണ് അവർക്ക് സുരക്ഷിരതരാണ് മറ്റൊന്നും ബാധിക്കില്ല എന്നൊന്നും ആരും വിചാരിക്കരുത്. എല്ലാവരും മനുഷ്യരാണ്. അക്ഷയ് കുമാർ പറഞ്ഞു.
 

Your Rating: